2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ബിഎസ്‌ഇ 500 കമ്പനികളുടെ വിപണിമൂല്യത്തില്‍ 34 ലക്ഷം കോടി രൂപയുടെ ഇടിവ്‌

മുംബൈ: 2025ല്‍ ഇതുവരെയുള്ള 21 വ്യാപാരദിനങ്ങളിലായി ബിഎസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട കമ്പനികളുടെ വിപണിമൂല്യത്തില്‍ ഉണ്ടായത്‌ 34 ലക്ഷം കോടി രൂപയുടെ ചോര്‍ച്ച. ഡിസംബര്‍ 31ന്‌ 387.18 ലക്ഷം കോടി രൂപയായിരുന്ന വിപണിമൂല്യം 353.31 ലക്ഷം കോടി രൂപയായി ഇടിഞ്ഞു.

ബിഎസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട 447 ഓഹരികളുടെ വിലയില്‍ ഈ വര്‍ഷം ഇടിവുണ്ടായി. 53 ഓഹരികള്‍ മാത്രമാണ്‌ ഡിസംബര്‍ 31ന്‌ ക്ലോസ്‌ ചെയ്‌ത വിലയുടെ മുകളിലായി വ്യാപാരം ചെയ്യുന്നത്‌.

എല്‍ഐസിയാണ്‌ വിപണിമൂല്യത്തില്‍ ഏറ്റവും ശക്തമായ ഇടിവ്‌ നേരിട്ടത്‌. 84,059 കോടി രൂപയുടെ ചോര്‍ച്ചയാണ്‌ എല്‍ഐസിയുടെ വിപണിമൂല്യത്തിലുണ്ടായത്‌. ശക്തമായ ഇടിവ്‌ നേരിട്ട മറ്റ്‌ ഒന്‍പത്‌ കമ്പനികളുടെ പട്ടികയാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.

വിപണിമൂല്യത്തിലുണ്ടായ ഇടിവ്‌ ബ്രാക്കറ്റില്‍. ട്രെന്റ്‌ (71,076 കോടി രൂപ), എസ്‌ബിഐ (65,194 കോടി രൂപ), സൊമാറ്റോ (59,832 കോടി രൂപ), ടിസിഎസ്‌ (59,499 കോടി രൂപ), എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ (58,833 കോടി രൂപ), എച്ച്‌സിഎല്‍ ടെക്‌ (56,322 കോടി രൂപ), സീമന്‍സ്‌ (55,272 കോടി രൂപ), എല്‍&ടി (50,852 കോടി രൂപ), വരുണ്‍ ബിവറേജസ്‌ (50,812 കോടി രൂപ).

ഈ പത്ത്‌ കമ്പനികളുടെ ഓഹരികള്‍ നാല്‌ ശതമാനം മുതല്‍ 28 ശതമാനം വരെയാണ്‌ ഇടിഞ്ഞത്‌. ഏറ്റവും ഉയര്‍ന്ന ഇടിവ്‌ നേരിട്ടത്‌ ട്രെന്റാണ്‌. ഏറ്റവും കുറഞ്ഞ ഇടിവുണ്ടായത്‌ ടിസിഎസ്സിലാണ്‌.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, പവര്‍ഗ്രിഡ്‌ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്‌, അദാനി എന്റര്‍പ്രൈസസ്‌, സണ്‍ ഫാര്‍മ, ഡിഎല്‍എഫ്‌, ജെഎസ്‌ഡബ്ല്യു എനര്‍ജി, അദാനി പോര്‍ട്‌സ്‌, ഐആര്‍എഫ്‌സി, എബിബി എന്നിവയാണ്‌ വിപണിമൂല്യത്തില്‍ ശക്തമായ ചോര്‍ച്ച നേരിട്ട മറ്റ്‌ കമ്പനികള്‍.

രണ്ട്‌ ഡസനിലേറെ ഓഹരികളുടെ വിപണിമൂല്യം 30 ശതമാനത്തില്‍ കൂടുതല്‍ ഇടിഞ്ഞു. കെയ്‌ന്‍സ്‌ ടെക്‌നോളജി, കല്യാണ്‍ ജ്വല്ലേഴ്‌സ്‌, മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ തുടങ്ങിയ ഓഹരികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ബിഎസ്‌ഇ 500 സൂചിക ഈവര്‍ഷം ഇതുവരെ എട്ട്‌ ശതമാനമാണ്‌ ഇടിഞ്ഞത്‌. അതേ സമയം സെന്‍സെക്‌സ്‌ മൂന്ന്‌ ശതമാനം നഷ്‌ടമാണ്‌ രേഖപ്പെടുത്തിയത്‌.

X
Top