
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ സെപ്റ്റംബര്‍ പാദത്തില്‍ 36 കോടി രൂപയുടെ അറ്റാദായം നേടി.
തുടര്‍ച്ചയായി രണ്ട് പാദത്തിലും അറ്റാദായം നേടാന്‍ സൊമാറ്റോയ്ക്ക് സാധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 2 കോടി രൂപ അറ്റാദായം നേടിയിരുന്നു.
സെപ്റ്റംബര്‍ പാദത്തില്‍ ലാഭം നേടിയതായ വാര്‍ത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി 9.62 ശതമാനം മുന്നേറി 117.90 രൂപയിലാണ് നവംബര്‍ മൂന്നിന് ക്ലോസ് ചെയ്തത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1.01 ലക്ഷം കോടി രൂപയിലെത്തി.