ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

കമ്പനികൾ സിഎസ്ആർ ഫണ്ടായി ചെലവഴിച്ചത് 36,145 കോടി

ന്യൂഡൽഹി: രാജ്യത്തെ വിവിധ കമ്പനികൾ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച സി.എസ്. ആർ(കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസബിളിറ്റി) ഫണ്ട് 36,145കോടി രൂപ. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ലോക്സഭയിൽ അറിയിച്ചത്.
17,672.40 കോടി രൂപയാണ് 2020-21 കാലയളവിൽ സി. എസ്. ആർ ഫണ്ടായി ചെലവഴിച്ചത്. 18,473.41കോടി രൂപ 2019-20 വർഷക്കാലയളവിൽ ചെലവഴിച്ചു.
കമ്പനികൾ സി. എസ്. ആർ ഫണ്ട് ചെലവഴിക്കുന്നതിന്റെ വിവരങ്ങൾ സർക്കാരിന്റെ നിരീക്ഷണത്തിലാണെന്നും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ ലഭ്യമാകുന്ന കമ്പനികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സി. എസ്. ആർ നിബന്ധനകളുടെ ലംഘനം ശ്രദ്ധയിൽ പ്പെട്ടാൽ അത്തരം കമ്പനികൾക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി സഭയിൽ വ്യക്തമാക്കി.
അതത് കമ്പനികളുടെ ബോർഡുകളാണ് സി. എസ്. ആർ ഫണ്ടുകൾ ഏതൊക്കെ മേഖലകളിൽ ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നതെന്നും സർക്കാരിന് അത്തരം വിഷയങ്ങളിൽ നിയന്ത്രണം ചെലുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.

X
Top