ഇന്ത്യ ലോകത്തിൻ്റെ പുനരുപയോഗ ഊർജ തലസ്ഥാനമായി മാറുമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിവിഴിഞ്ഞം തുറമുഖത്തിനു വിജിഎഫ്: പ്രധാനമന്ത്രിയുടെ മറുപടി കാത്ത് കേരളംഫുഡ് ഡെലിവറി നികുതി കുറക്കാൻ കേന്ദ്രസർക്കാർഇന്ത്യൻ വ്യാവസായിക രംഗത്ത് നാല് മാസത്തിനിടെ വൻ കുതിപ്പ്വിലക്കയറ്റത്തിനിടയിലും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടി ഇന്ത്യ

പോളിസിയുടമകളെ കാത്ത് എൽഐസിയിൽ 3726.8 കോടി രൂപ

ന്യൂഡൽഹി: പോളിസി ഉടമകളെ കാത്ത് ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ (എൽഐസി) കെട്ടിക്കിടക്കുന്നത് 3726.8 കോടി രൂപ. കഴിഞ്ഞ 5 വർഷം കാലയളവിൽ എൽഐസി പോളിസി കാലാവധി പൂർത്തിയായിട്ടും അവകാശികൾ എത്താതെയാണ് ഇത്രയും തുക കെട്ടിക്കിടക്കുന്നത്.

3,72,282 കേസുകളിലായാണ് കാലാവധി പൂർത്തിയായിട്ടും തുക കൈപ്പറ്റാതിരിക്കുന്നത്. 189 പോളിസി ഉടമകൾ മരണപ്പെട്ടിട്ടും ഇൻഷുറൻസ് തുക കൈപ്പറ്റാതെ ബാക്കിയുണ്ട്. 3.64 കോടി രൂപയാണ് ഡെത്ത് ക്ലെയിം ഇനത്തിൽ അവകാശികളില്ലാതെ ബാക്കിയായത്.

10 വർഷമായിട്ടും അവകാശികളില്ലാത്ത പോളിസി തുകകൾ സീനിയർ സിറ്റിസൻ വെൽഫെയർ ഫണ്ടിലേക്ക് മാറ്റണമെന്നാണ് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശം.

എന്നാൽ ഇതിനുശേഷവും അവകാശികൾ ആവശ്യമായ രേഖകളുമായി എത്തിയാൽ ഈ തുക നൽകാൻ ഇൻഷുറൻസ് കമ്പനികൾ ബാധ്യസ്ഥരാണ്.പോളിസി കാലാവധി അവസാനിച്ച് 25 വർഷം വരെ പോളിസി ഉടമയ്ക്കോ ഉടമയുടെ നോമിനിക്കോ ഈ തുകയിൽ അവകാശമുണ്ടായിരിക്കും.

ഇതുകൂടാതെ പോളിസി ഉടമകളെ കണ്ടെത്തി തുക വിതരണം നടത്താൻ വിവിധ നടപടിക്രമങ്ങളും ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.

കത്തുകളും ഫോൺ വിളികളും എസ്എംഎസും വഴി പോളിസി ഉടമകളെ വിവരം ഓർമിപ്പിക്കണമെന്നും പത്രപരസ്യമടക്കം നൽ‌കണമെന്നും നിർദേശമുണ്ട്.

കാലാവധി കഴിഞ്ഞ പോളിസികളെക്കുറിച്ചും ലഭിക്കാനുള്ള തുകയെപ്പറ്റിയും അറിയാൻ എൽഐസി വെബ്സൈറ്റിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. www.licindia.in എന്ന വൈബ്സൈറ്റിൽ അവകാശികളില്ലാത്ത പോളിസികളുടെ പട്ടിക ലഭ്യമാണ്.

ഇവിടെ പോളിസി നമ്പർ, പോളിസി ഉടമയുടെ പാൻ, പേര്, ജനനത്തീയതി അല്ലെങ്കിൽ ആധാർ നമ്പർ എന്നിവ നൽകി തിരയാനുള്ള സൗകര്യവും ലഭ്യമാണ്.

X
Top