Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ആറ് മാസത്തില്‍ ഓഹരി വിപണി വിട്ടത് 38 ലക്ഷം നിക്ഷേപകര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് മാസത്തില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വിട്ടത് 38 ലക്ഷം നിക്ഷേപകര്‍. എന്‍എവി ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച് പുറത്തുവിട്ടതാണ് ഈ കണക്ക്. എന്‍എസ്ഇ ഡാറ്റ പ്രകാരം മാര്‍ക്കറ്റ് ടേണ്‍ഓവര്‍ നവംബറില്‍ 12,01,108 കോടി രൂപയുണ്ടായിരുന്നത് ജനുവരിയില്‍ 10,20,626 കോടി രൂപയായി കുറഞ്ഞു.

മാത്രമല്ല, പ്രതിദിന ടേണ്‍ ഓവര്‍ 2022 നവംബറില്‍ 5,71,96 കോടി രൂപയുണ്ടായിരുന്നത് ജനുവരിയില്‍ ശരാശരി 48,601 കോടി രൂപയായിട്ടുണ്ട്. ട്രേഡ് ചെയ്യപ്പെട്ട ഡീമാറ്റ് സെക്യൂരിറ്റികള്‍ യഥാക്രമം 5,947.05 കോടി രൂപയില്‍ നിന്നും 40.6 ശതമാനം ഇടിവ് നേരിട്ട് 5,168.47 കോടി രൂപയായാണ് മാറിയത്. എന്‍എസ്ഇ വിപണി മൂല്യം ജനുവരിയില്‍ 12.17 ലക്ഷം കോടി രൂപയിലെത്തി.

നവംബറില്‍ 280.19 ലക്ഷം കോടി രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. ബിഎസ്ഇ മൊത്തം ടേണ്‍ഓവര്‍ 2022 സെപ്തംബറിലെ 1,18,132.64 ലക്ഷം കോടി രൂപയില്‍ നിന്നും 68,103,37 കോടി രൂപയായി കുറഞ്ഞു. ലോക്ഡൗണ്‍ കാലത്ത്, ട്രേഡിംഗ് തുടങ്ങിയവര്‍ സ്‌റ്റോക്ക് മാര്‍ക്കറ്റിന്റെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു, എന്‍എവി റിസര്‍ച്ച് സ്ഥാപകന്‍ ആശിഷ് ബഹതി നിരീക്ഷിക്കുന്നു.

നവംബറില്‍ നിന്നും ഫെബ്രുവരിയിലെത്തുമ്പോള്‍ വന്‍ തകര്‍ച്ചയാണ് ഓഹരി വിപണി നേരിട്ടത്. ഉയര്‍ന്ന മൂല്യനിര്‍ണ്ണയം കാരണം വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങി.പിന്നീട് മൂന്നാം പാദ ഫലങ്ങള്‍ വന്നു. അതിന് ശേഷം ഉയര്‍ന്ന പണപ്പെരുപ്പവും നിരക്ക് വര്‍ധനവും മാന്ദ്യ ഭീതിയും.

തങ്ങളുടെ പുതിയ അക്കൗണ്ടുകള്‍ പകുതിയായി കുറഞ്ഞുവെന്ന്‌ സെരോധ ചീഫ് എക്‌സിക്യുട്ടീവ് നിതിന്‍ കമ്മത്ത് സാക്ഷ്യപ്പെടുത്തുന്നു. അതേസമയം ഇടപാടുകളില്‍ ഇനിയും കുറവ് വരുമെന്നാണ് ബഹതി പ്രവചിക്കുന്നത്.

X
Top