
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അറ്റ നികുതിവരുമാനം നടപ്പുവർഷം ഇതുവരെ മുൻവർഷത്തെ സമാനകാലത്തേക്കാൾ 38 ശതമാനം ഉയർന്ന് 4.80 ലക്ഷം കോടി രൂപയിലെത്തിയെന്ന് സെൻട്രൽ ബോർഡ് ഒഫ് ഡയറക്‌ട് ടാക്‌സസ് (സി.ബി.ഡി.ടി) ചെയർമാൻ നിതിൻ ഗുപ്‌ത പറഞ്ഞു.
14.20 ലക്ഷം കോടി രൂപയാണ് നടപ്പുവർഷത്തെ ലക്ഷ്യം. നിലവിലെ ട്രെൻഡനുസരിച്ച് ഇതു നേടാനാകും. 6 കോടി ആദായനികുതി റിട്ടേണുകൾ കഴിഞ്ഞവർഷത്തേക്കായി സമർപ്പിക്കപ്പെട്ടു.
ജൂലായ് 31 ആയിരുന്നു അവസാന തീയതി. 93,000 കോടി രൂപ നികുതി റീഫണ്ട് അനുവദിച്ചു. കഴിഞ്ഞവർഷത്തെ 52,000 കോടി രൂപയേക്കാൾ 68 ശതമാനം അധികമാണിതെന്നും അദ്ദേഹം പറഞ്ഞു.