ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

വരുന്നയാഴ്ച എക്‌സ് ബോണസാകുന്ന മള്‍ട്ടിബാഗര്‍ ഓഹരികള്‍

കൊച്ചി: നാല് മള്‍ട്ടിബാഗര്‍ ഓഹരികള്‍ വരുന്നയാഴ്ച എക്‌സ് ബോണസ് ട്രേഡ് ചെയ്യപ്പെടും. ബജാജ് ഫിന്‍സര്‍വ്, ഭാരത് ഇലക്ട്രോണിക്‌സ്, ജികെപി പ്രിന്റിംഗ് ആന്റ് പാക്കേജിംഗ്, എഎഎ ടെക്‌നോളജീസ് എന്നിവയാണ് അവ.

ബജാജ് ഫിന്‍സര്‍വ്
സെപ്തംബര്‍ 13 നാണ് കമ്പനി ഓഹരി എക്‌സ് ബോണസാവുക. സെപ്തംബര്‍ 14 ആണ് റെക്കോര്‍ഡ് തീയതി. 1 രൂപ മുഖവിലയുള്ള 796,404,635 ഓഹരികളാണ് എന്‍ബിഎഫ്‌സി ഭീമന്‍ ബോണസായി നല്‍കുന്നത്. 1:1 അനുപാതത്തിലായിരിക്കും ഇഷ്യു.

രണ്ട് വര്‍ഷത്തില്‍ 180.5 ശതമാനം നേട്ടം കൈവരിച്ച മള്‍ട്ടിബാഗര്‍ ഓഹരിയാണ് ബജാജ് ഫിന്‍സര്‍വിന്റേത്. 17,202.65 രൂപയാണ് നിലവിലെ വില,.

എഎഎ ടെക്‌നോളജീസ്
ഓഡിറ്റിംഗ്,കണ്‍സള്‍ട്ടിംഗ് കമ്പനിയായ എഎഎ ടെക്‌നോളജീസ് 1:2 അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. സെപ്തംബര്‍ 14 ആണ് റെക്കോര്‍ഡ് തീയതി. 13 ന് ഓഹരി എക്‌സ് ബോണസാകും.

ഭാരത് ഇലക്ട്രോണിക്‌സ്
പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് 2:1 അനുപാതത്തിലാണ് ബോണസ് ഓഹരി ഇഷ്യു ചെയ്യുക. സെപ്തംബര്‍ 16 ആണ് റെക്കോര്‍ഡ് തീയതി. 15 ന് ഓഹരി എക്‌സ് ബോണസാകും. കഴിഞ്ഞ 2 വര്‍ഷത്തില്‍ 223 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ഭാരത് ഇലക്ട്രോണിക്‌സിന്റേത്.

ജികെപി പ്രിന്റിംഗ് ആന്റ് പാക്കേജിംഗ്
1:2 അനുപാതത്തിലായിരിക്കും ബോണസ് ഓഹരികള്‍ നല്‍കുക. മുഴുവന്‍ അടച്ച് തീര്‍ത്ത രണ്ട് ഓഹരികള്‍ക്ക് ഒരു ഓഹരി ബോണസായി ലഭിക്കും. സെപ്തംബര്‍ 19 ആണ് റെക്കോര്‍ഡ് തീയതി. സെപ്തംബര്‍ 16 ന് ഓഹരി എക്‌സ് ബോണസാകും.

X
Top