ബജറ്റിൽ റെയിൽവേയുടെ പ്രതീക്ഷയെന്ത്?സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജിഎസ്ടി വകുപ്പ്പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കുംവ്യാജവിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്

ഒന്നാം പാദത്തിൽ 40 കമ്പനികളുടെ ലാഭം 50% ഇടിഞ്ഞു

മുംബൈ: ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ പ്രകടനം പൊതുവെ പ്രതീക്ഷകള്‍ക്കൊത്ത്‌ ഉയര്‍ന്നില്ല. ഇന്ത്യന്‍ കമ്പനികളുടെ മൊത്തം ലാഭത്തില്‍ 3.1 ശതമാനം ഇടിവാണ്‌ ഒന്നാം പാദത്തിലുണ്ടായത്‌.

5000 കോടി രൂപക്ക്‌ മുകളില്‍ വിപണിമൂല്യമുള്ള 40 കമ്പനികള്‍ക്ക്‌ ഒന്നാം പാദത്തില്‍ 50 ശതമാനത്തിലേറെ ഇടിവാണ്‌ ലാഭത്തിലുണ്ടായത്‌.

ഓള്‍കാര്‍ഗോ ലോജിസ്റ്റിക്‌സ്‌ 96 ശതമാനം ഇടിവാണ്‌ ലാഭത്തില്‍ നേരിട്ടത്‌. 4.28 കോടി രൂപയാണ്‌ കമ്പനിയുടെ ഒന്നാം പാദത്തിലെ ലാഭം.

മുന്‍വര്‍ഷ സമാന കാലയളവില്‍ ലാഭം 118.94 കോടി രൂപയായിരുന്നു. രാജേഷ്‌ എക്‌സ്‌പോര്‍ട്‌സ്‌, വിഐപി ഇന്റസ്‌ട്രീസ്‌, മാംഗ്ലൂര്‍ റിഫൈനറി, എച്ച്‌പിസിഎല്‍ എന്നിവയുടെ ലാഭത്തില്‍ ഒന്നാം പാദത്തില്‍ 90 ശതമാനത്തിലേറെ ഇടിവാണ്‌ ഉണ്ടായത്‌.

ഭാരത്‌ ഡയനാമിക്‌സ്‌, ഐഒസി, ബിപിസിഎല്‍ എന്നീ പൊതുമേഖലാ കമ്പനികളുടെ ലാഭത്തില്‍ 70 ശതമാനത്തിലേറെ ഇടിവുണ്ടായി.

മിശ്ര ധാതു നിഗം, എംടിഎആര്‍ ടെക്‌നോളജീസ്‌, ഇനോക്‌സ്‌ ഗ്രീന്‍ എനര്‍ജി, അനുപം രാസ്യാന്‍, ടാറ്റാ കെമിക്കല്‍സ്‌, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, അദാനി പവര്‍, സെയില്‍ തുടങ്ങിയവയും ലാഭത്തി 50 ശതമാനത്തിലേറെ ഇടിവ്‌ നേരിട്ട കമ്പനികളില്‍ ഉള്‍പ്പെടുന്നു.

ഒന്നാം പാദത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ 5.2 ശതമാനം വരുമാന വളര്‍ച്ച കൈവരിച്ചതായി ബാങ്ക്‌ ഓഫ്‌ ബറോഡ നടത്തിയ വിശകലനത്തില്‍ പറയുന്നു.

ബാങ്ക്‌, ഫിനാന്‍ഷ്യല്‍ സര്‍വീസ്‌, ഇന്‍ഷുറന്‍സ്‌ എന്നീ മേഖലകളെ ഒഴിവാക്കി 2539 കമ്പനികളെയാണ്‌ വിശകലനത്തില്‍ ഉള്‍പ്പെടുത്തിയത്‌.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ 2.5 ശതമാനം ഇടിവാണ്‌ വരുമാനത്തിലുണ്ടായത്‌. അതേ സമയം ലാഭം 3.1 ശതമാനം ഇടിഞ്ഞു.

മുന്‍വര്‍ഷം സമാന കാലയളവില്‍ 31.3 ശതമാനം ലാഭവളര്‍ച്ച കൈവരിച്ചിരുന്നു.

X
Top