യുഎഇയിൽനിന്ന് ഈന്തപ്പഴം ഇറക്കുമതി നടത്തുന്നതിനെക്കുറിച്ച് പരിശോധനയ്ക്ക് കേന്ദ്രസർക്കാർകംപ്യൂട്ടർ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാൻ ഇന്ത്യഇന്ത്യ- കാനഡ നയതന്ത്ര സംഘർഷം: വ്യാപാര ബന്ധത്തിൽ പ്രതിസന്ധിക്ക് സാധ്യതവിദേശനാണ്യ ശേഖരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ; ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനംനാല് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കെതിരായ നടപടി: നയം വ്യക്തമാക്കി ആർബിഐ ഗവർണർ

കേരളത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 6 വർഷത്തിനിടെ 40% വർധന

ന്യൂഡൽഹി: കേരളത്തിൽ നിന്ന് പിരിഞ്ഞുകിട്ടിയ പ്രത്യക്ഷ നികുതിവരുമാനത്തിൽ (ഡയറക്ട് ടാക്സ്) 6 വർഷത്തിനിടെ 40 ശതമാനത്തിന്റെ വർധനയുണ്ടായതായി ആദായനികുതി വകുപ്പിന്റെ കണക്ക്.

2018–19ൽ 17,021 കോടി രൂപയായിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തികവർ‌ഷം ഇത് 23,966 കോടിയായി.

എന്നാൽ 2022–23നെ അപേക്ഷിച്ച് ഇക്കഴിഞ്ഞ വർഷം 17 കോടി രൂപയുടെ കുറവുണ്ട്. ആദായനികുതിയും കോർപറേറ്റ് നികുതിയുമാണ് പ്രത്യക്ഷ നികുതിയുടെ സിംഹഭാഗവും.

രാജ്യമാകെ കഴിഞ്ഞ 6 വർഷത്തിനിടയിൽ 72 ശതമാനത്തിന്റെ വർധനയുണ്ടായി.കഴിഞ്ഞ വർഷം 10.45 ലക്ഷം കോടി രൂപയാണ് രാജ്യമാകെ ആദായനികുതിയായി പിരിച്ചെടുത്തത്. കോർപറേറ്റ് നികുതി 9.11 ലക്ഷം കോടിയും.

2000ൽ ആദായനികുതി പിരിച്ചെടുത്ത് 31,764 കോടി രൂപ മാത്രമായിരുന്നു.പ്രത്യക്ഷനികുതി കലക‍്ഷൻ പട്ടികയിൽ 5 വർഷത്തോളമായി കേരളം 12–ാം സ്ഥാനത്താണ്.

മഹാരാഷ്ട്ര, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളാണ് മൊത്തം പ്രത്യക്ഷ നികുതിയുടെ 65 ശതമാനവും സംഭാവന ചെയ്യുന്നത്. കേരളത്തിന്റെ വിഹിതം 1.4% മാത്രമാണ്.

2013–14ൽ വ്യക്തിഗത നികുതിദാതാക്കൾ 4.95 കോടിയായിരുന്നെങ്കിൽ കഴിഞ്ഞ വർഷമിത് 9.91 കോടിയായി.

X
Top