ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനം

തൃശ്ശൂർ: ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതി (പി.എം.ഉഷ പദ്ധതി) പ്രകാരം കേരളത്തിന് 405 കോടി രൂപയുടെ സഹായധനം അനുവദിച്ചു.

സംസ്ഥാനത്തെ മൂന്നു സർവകലാശാലകള്‍ക്ക് നൂറു കോടി രൂപ വീതം ലഭിക്കും. മുൻവർഷത്തേക്കാള്‍ കൂടുതല്‍ തുക ഇത്തവണ നേടിയെടുക്കാനായെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു തൃശ്ശൂരില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മള്‍ട്ടി ഡിസിപ്ലിനറി എജ്യുക്കേഷൻ ആൻഡ് റിസർച്ച്‌ യൂണിവേഴ്സിറ്റീസ് വിഭാഗത്തിലാണ് കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകള്‍ക്ക് നൂറു കോടി രൂപ വീതം നല്‍കുന്നത്.

സർവകലാശാലകളെ ശക്തിപ്പെടുത്താനുള്ള സഹായധന വിഭാഗത്തില്‍ എം.ജി. സർവകലാശാലയ്ക്ക് 20 കോടി രൂപ ലഭിക്കും. കോളേജുകളെ ശക്തിപ്പെടുത്താനുള്ള സഹായധനം 11 എണ്ണത്തിന് ലഭിക്കും. അഞ്ചു കോടി രൂപ വീതമാണ് സഹായം.

ലിംഗസമത്വം ശക്തിപ്പെടുത്താനായി വയനാട്, പാലക്കാട്, തൃശ്ശൂർ ജില്ലകള്‍ക്ക് പത്തു കോടി രൂപ വീതവും ലഭിക്കും. മൊത്തം തുകയുടെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് പങ്കിടുന്നത്.

ആലപ്പുഴ സനാതന ധർമ കോളേജ്, മാറമ്ബള്ളി എം.ഇ.എസ്. കോളേജ്, കളമശ്ശേരി സെയ്ന്റ് പോള്‍സ് കോളേജ്, മൂലമറ്റം സെയ്ന്റ് ജോസഫ്സ് കോളേജ്, ഉദുമ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജ്, പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ്, എല്‍ത്തുരുത്ത് സെയ്ന്റ് അലോഷ്യസ് കോളേജ്, മുട്ടില്‍ ഡബ്ള്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവയ്ക്കാണ് അഞ്ചു കോടി രൂപ ലഭിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പിന്തുണയർഹിക്കുന്ന മലബാറിന് പ്രത്യേക പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകള്‍ക്ക് തുക പ്രഖ്യാപിച്ചതെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു.

മികവിലേക്ക് കുതിക്കാൻ കണ്ണൂർ സർവകലാശാല
കണ്ണൂർ: ഉത്തരമലബാറിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് വൻകുതിപ്പിന് വഴിയൊരുക്കി കണ്ണൂർ സർവകലാശാലയ്ക്ക് പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതി (പി.എം. ഉഷ പദ്ധതി) പ്രകാരം ലഭിക്കുന്ന 100 കോടി രൂപയുടെ സഹായം.

അടിസ്ഥാനസൗകര്യങ്ങളും അക്കാദമിക്-ഗവേഷണ സംവിധാനങ്ങളും ശക്തമാക്കുന്നതിന് ഇത് സഹായകമാകും. ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതി പ്രകാരം കേരളത്തിന് 405 കോടി രൂപയുടെ സഹായധനമാണ് അനുവദിച്ചത്.

കണ്ണൂർ ഉള്‍പ്പെടെ മൂന്ന് സർവകലാശാലകള്‍ക്ക് നൂറുകോടി രൂപ വീതമാണ് ലഭിക്കുക. പി.എം. ഉഷ പദ്ധതിയുടെ മുൻ പതിപ്പായ റൂസ-ഒന്ന് പദ്ധതിയില്‍ 2018-ല്‍ 20 കോടി രൂപ സർവകലാശാലയ്ക്ക് ലഭിച്ചിരുന്നു.

സമീപഭാവിയില്‍ത്തന്നെ എൻ.ഐ.ആർ.എഫ്. റാങ്കിങ്, നാക് ഗ്രേഡ് എന്നിവ ഉയർത്തി ഇന്ത്യയിലെ മികച്ച സർവകലാശാലയായി മാറ്റുക എന്നതാണ് അധികൃതരുടെ ലക്ഷ്യം.

ഉത്തര മലബാർ മേഖലയിലെ കൂടുതല്‍ വിദ്യാർഥികള്‍ക്ക് സർവകലാശാലയില്‍ പഠിക്കുന്നതിനും കൂടുതല്‍ വിദ്യാർഥികളെ ഗവേഷണ മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി മികച്ച പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഇതിനായി സർവകലാശാല പഠനവകുപ്പുകളിലെ ലബോറട്ടറി സൗകര്യങ്ങള്‍ അന്തർദേശീയ നിലവാരത്തിലേക്കുയർത്തും. മുഴുവൻ പഠനവകുപ്പുകളിലും ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങും.

മറ്റ് ലക്ഷ്യങ്ങള്‍
എല്ലാ കാംപസുകളിലും കൂടുതല്‍ ഹോസ്റ്റല്‍ സംവിധാനങ്ങള്‍ ഏർപ്പെടുത്തി സമ്ബൂർണ റസിഡൻഷ്യല്‍ കാംപസുകളാക്കി മാറ്റും.

രാജ്യത്തിനകത്തും പുറത്തുമുള്ള ഗവേഷണ സ്ഥാപനങ്ങളുമായും സർവകലാശാലകളുമായും ധാരണാപത്രങ്ങള്‍ ഒപ്പിട്ട് ഗവേഷണപ്രവർത്തനങ്ങള്‍ ഊർജിതമാക്കും.

ഗവേഷണ കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് നേടുന്നതിനും കൂടുതല്‍ നിലവാരമുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുന്നതിനും മുന്നിട്ടിറങ്ങും.

റിസർച്ച്‌ ആൻഡ് ഡിവലപ്മെന്റ് സെല്‍ ശക്തിപ്പെടുത്തി വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള ഗവേഷണ പദ്ധതികള്‍ ആവിഷ്കരിക്കും.

പ്ലേസ്മെന്റ് സെല്‍ ശക്തമാക്കുന്നതോടൊപ്പം പരിശീലന പരിപാടികളും തുടങ്ങും.
പാഠ്യപദ്ധതി ചട്ടക്കൂടും ക്രെഡിറ്റ് സിസ്റ്റവും പരിഷ്കരിക്കും.

ഓണ്‍ലൈൻ കോഴ്സുകള്‍ തുടങ്ങുകയും വിദ്യാർഥികള്‍ക്ക് ഇവ തിരഞ്ഞെടുക്കുന്നതിന് സൗകര്യം ഒരുക്കുകയും ചെയ്യും.

ഇന്റേണ്‍ഷിപ്പ്/അപ്രന്റിസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാമുകള്‍ തുടങ്ങും.
കാലിക്കറ്റിലും അടിസ്ഥാനസൗകര്യങ്ങള്‍ വർധിക്കും

ആഗോള നിലവാരത്തിലേക്ക് സർവകലാശാലകളെ ഉയർത്തുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ‘മേരു’ (മള്‍ട്ടി ഡിസിപ്ലിനറി എജുക്കേഷൻ ആൻഡ് റിസർച്ച്‌ യൂണിവേഴ്സിറ്റി) പദ്ധതിപ്രകാരം കാലിക്കറ്റിന് 100 കോടി രൂപ ലഭിക്കും.’പ്രധാൻമന്ത്രി ഉച്ചതാർ ശിക്ഷാ അഭിയാൻ’ പ്രകാരം 60 കോടി രൂപ കേന്ദ്രസർക്കാരും 40 കോടി സംസ്ഥാനസർക്കാരും ലഭ്യമാക്കണം.

2023ല്‍ മുൻ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പദ്ധതികള്‍ നല്‍കുന്നതിന് മുൻ പ്രോ. വൈസ് ചാൻസലർ ഡോ. നാസർ, പ്ലാനിങ് കണ്‍വീനർ പി.കെ. ഖലീമുദ്ദീൻ, റൂസ ഡയറക്ടർ ഡോ. ചിത്ര, ചരിത്രവിഭാഗം അധ്യാപകൻ പ്രൊഫ. വി. ശിവദാസൻ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

ഇവർക്കുപുറമേ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷ കണ്‍ട്രോളർ ഡോ. ഗോഡ്വിൻ സാംരാജ് എന്നിവർ നടത്തിയ പ്രവർത്തനമാണ് ഈ നേട്ടത്തിന് കാരണമായത്. കൂടാതെ മുൻപ് അനുവദിച്ച 20 കോടി സമയബന്ധിതമായി ചെലവഴിക്കാനായതും നേട്ടമായി.

2026 മാർച്ച്‌ 31 -നകം ഈ ഫണ്ട് വിനിയോഗിക്കേണ്ടതുണ്ട്. യു.ജി.സി. നാക് അംഗീകാര പരിശോധനയില്‍ ലഭിച്ച എ പ്ലസ് ഗ്രേഡ്, ഗവേഷണരംഗത്തെ മികവ്, സ്ഥിരാധ്യാപക നിയമനം, പുതിയ കോഴ്സുകള്‍ ആരംഭിച്ചതുമെല്ലാം കാലിക്കറ്റിന് നേട്ടമായി.

നേട്ടത്തിനുവേണ്ടി പ്രയത്നിച്ച എല്ലാവകുപ്പ് മേധാവികളെയും ജീവനക്കാരെയും വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അഭിനന്ദിച്ചു. കാലിക്കറ്റിന് കീഴിലെ കോളേജുകളായ കോഴിക്കോട് ഗുരുവായൂരപ്പൻ, എം.ഇ.എസ്. കല്ലടി, ഡബ്ല്യു.എം.ഒ. മുട്ടില്‍ എന്നിവയ്ക്ക് അഞ്ച് കോടി രൂപ വീതം ലഭിച്ചിട്ടുണ്ട്.

(പദ്ധതികള്‍ -തുക)
പരീക്ഷാഭവൻ നവീകരണം-രണ്ട് കോടി
ഓണ്‍ലൈൻ പരീക്ഷാകേന്ദ്രം-1.7 കോടി
ഹിന്ദിപഠനവകുപ്പിന്റെ ആധുനികവത്കരണം-1.66 കോടി
മാധവ ഒബ്സർവേറ്ററി-50 ലക്ഷം റേഡിയ സി.യു. സ്റ്റേഷൻ നിർമാണം-10 ലക്ഷം
കേരള മീഡിയ ആർക്കൈവ് സ്ഥാപനം-1.5 കോടി
സെന്റർ ഫോർ ഗ്രീൻ കെമിസ്ട്രി ആൻഡ് ടെക്നൊളജി-2.86 കോടി
മീമാംസ സെന്റർ ഫോർ മാത്തമാറ്റിക്സ് -3.73 കോടി
ഇലക്‌ട്രോമാഗ്നെറ്റിക് പൊല്യൂഷൻ മിറ്റിഗേഷൻ സെന്റർ-അഞ്ച് കോടി
റെസ്പോസിറ്ററി-ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സെന്റർ-രണ്ട് കോടി
ദളിത്-ആദിവാസി പഠനകേന്ദ്രം-10 കോടി
സെന്റർ ഫോർ ട്രാൻസിലേഷൻ ഓഫ് റീജണല്‍ ലാംഗ്വേജ്-25 കോടി
ആദിവാസി നൈപുണ്യ വികസനകേന്ദ്രം 1.55 കോടി
സെന്റർ ഫോർ ഇന്നവേഷൻ ആൻഡ് ഓണ്‍ട്രപ്രണേർഷിപ്പ്-3.25 കോടി
ഡ്രഗ്സ്, സൗന്ദര്യവർദ്ധക വസ്തുക്കള്‍ എന്നിവയുടെ നിർമ്മാണവും വിശകലനവും-2.95 കോടി
നാലു വർഷബിരുദത്തിന് 100 മുറികളോട് കൂടിയ വനിതാ ഹോസ്റ്റല്‍-10 കോടി
നാലുവർഷ ബിരുദത്തിന് 200 മുറികളോടുകൂടിയ പുരുഷ ഹോസ്റ്റല്‍-അഞ്ച് കോടി
ഹെല്‍ത്ത് ക്ലബ്ബ്-1.5 കോടി
വിവിധ പഠനവകുപ്പുകളുടെ വികസനം-4.5 കോടി
ഇന്റർ ഗ്രേറ്റഡ് പി.ജി. നാലുവർഷ ബിരുദക്ലാസുകളുടെ മുറികള്‍-മൂന്ന് കോടി
ഇൻക്യൂബേഷൻ കം ഓണ്‍ട്രപ്രേണർഷിപ്പ് സെന്റർ ഫോർ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ്-1.7 കോടി
സ്പോർട്സ് പവിലിയൻ-അഞ്ച് കോടി
അറബിക് ഡിപ്പാർട്ട്മെന്റ് നവീകരണം-മൂന്ന് കോടി
അത്യാധുനിക ശാസ്ത്രഗവേഷണ ഉപകരണങ്ങള്‍-18.8 കോടി
സോഫ്ട് സ്കില്‍ വികസനം-ആറ് കോടി.

കോളേജുകള്‍ക്ക് അഞ്ചുകോടി
പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതി (പി.എം. ഉഷ പദ്ധതി) പ്രകാരം കോളേജുകള്‍ക്ക് അഞ്ചുകോടി രൂപ ലഭിക്കും.

ആലപ്പുഴ സനാതനധർമ കോളേജ്, മാറമ്ബള്ളി എം.ഇ.എസ്. കോളേജ്, കളമശ്ശേരി സെയ്ന്റ് പോള്‍സ് കോളേജ്, മൂലമറ്റം സെയ്ന്റ് ജോസഫ്സ് കോളേജ്, ഉദുമ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജ്, പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ്, എല്‍ത്തുരുത്ത് സെയ്ന്റ് അലോഷ്യസ് കോളേജ്, മുട്ടില്‍ ഡബ്ള്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവയ്ക്കാണ് അഞ്ചുകോടി രൂപ ലഭിക്കുന്നത്.

ഉന്നതവിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ പിന്തുണയർഹിക്കുന്ന മലബാറിന് പ്രത്യേകപരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകള്‍ക്ക് തുക പ്രഖ്യാപിച്ചതെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു.

X
Top