മുംബൈ: ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപകർ ജൂണിൽ നിക്ഷേപിച്ചത് 40,608 കോടി രൂപ. ഇത് 2024 മേയിലേക്ക് 17 ശതമാനം കൂടുതലാണെന്ന് വ്യവസായ സംഘടനയായ ആംഫി അറിയിച്ചു.
സിസ്‍റ്റമാറ്റിക് ഇൻെവസ്റ്റ്മെന്റ് പ്ലാനുകളിലും (എസ്.ഐ.പി) നിക്ഷേപം പുതിയ ഉയരങ്ങളിലെത്തി. ജൂണിൽ 21,262 കോടിയായി നിക്ഷേപം. മേയിൽ ഇത് 20,904 കോടിയായിരുന്നു.
ഇക്വിറ്റി സ്‌കീമുകളിൽ മുഴുവൻ മ്യൂചൽ ഫണ്ട് സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 27.67 ലക്ഷം കോടി രൂപയായപ്പോൾ എസ്.ഐ.പികളിൽ നിന്നുള്ള ആസ്തി 12.43 ലക്ഷം കോടി രൂപയായി.
ജൂണിൽ മൊത്തം 55 ലക്ഷം പുതിയ എസ്.ഐ.പി കൾ രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ എസ്.ഐ.പികൾ 8.98 കോടിയായി.