പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

ലുലുവിൽ 41 മണിക്കൂർ നീളുന്ന നോൺ സ്റ്റോപ്പ് ഷോപ്പിങ്ങ്

പകുതി വിലയ്ക്ക് ബ്രാൻഡഡ് ഉത്പന്നങ്ങൾ ; ശനിയാഴ്ച രാവിലെ 9 മുതൽ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണി വരെ ലുലു നോൺസ്റ്റോറ്റോപ്പായി തുറന്ന് പ്രവർത്തിക്കും

 കൊച്ചി മെട്രോ അധിക സർവ്വീസ് നടത്തും, ഇടപ്പള്ളിയിൽ നിന്ന് അർധരാത്രി വരെ സർവ്വീസ് നീട്ടി

കൊച്ചി : ആകർഷകമായ ഓഫറുകളും അമ്പരപ്പിക്കുന്ന ഡിസ്കൗണ്ടുകളുമായി 41 മണിക്കൂർ നീളുന്ന തുടർച്ചയായ ഷോപ്പിങ്ങ് മാമാങ്കത്തിന് ഇന്ന് ലുലുവിൽ തുടക്കമാകും. ഗ്രോസറി, ഗൃഹോപകരണങ്ങൾ, ഷാഫൻ, ഇലക്ട്രോണികസ് എന്നിവയ്ക്ക് അമ്പത് ശതമാനം കിഴിവുമായാണ് നോൺ സ്റ്റോപ്പ് ഷോപ്പിങ്ങ്. ഇന്ന് രാവിലെ 9 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണി വരെ ലുലു സ്റ്റോറുകൾ മുഴുവൻ സമയവും തുറന്ന് പ്രവർത്തിക്കും. ലുലു ഓൺ സെയിൽ കണക്കിലെടുത്ത് കൊച്ചി മെട്രോ അധിക സർവ്വീസ് നടത്തും. ഇടപ്പള്ളിയിൽ നിന്ന് ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ അർധരാത്രി സ്പെഷ്യൽ സർവ്വീസുണ്ടാകും. ആലുവയിലേക്ക് രാത്രി 11.04, 11.30, പുലർച്ചെ 12.05 എന്നീ സമയങ്ങളിലും തൃപ്പൂണിത്തുറയിലേക്ക് രാത്രി 11.10, 11.40, പുലർച്ചെ 12.05നും പ്രത്യേക സർവ്വീസ് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നുണ്ടാകും.

ബ്രാൻഡഡ് ശേഖരങ്ങൾ അടക്കം നിരവധി ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം. ലുലു ഓൺ സെയിലിന്റെ ഭാഗമായാണ് ഈ വമ്പൻ ഓഫറുകൾ.

ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, ഫൺടൂറ എന്നിവടങ്ങളിൽ മികച്ച ഇളവുകളാണുള്ളത്. മികച്ച ഫാഷൻ ബ്രാൻഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങൾ, ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്ജറ്റുകൾ, ഗൃഹോപകരണങ്ങൾ മുതൽ ഗ്രോസറി ഉത്പന്നങ്ങൾ വരെ പകുതി വിലയ്ക്ക് ഉപഭോക്താകൾക്ക് ലഭിക്കും. ജനുവരി 4ന് തുടങ്ങിയ ബിഗ് ഡേ ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായാണ് വിപുലമായ ഈ ഓഫർ.  ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ടെലിവിഷൻ, വാഷിങ്ങ് മെഷീൻ, റെഫ്രിജറേറ്റർ, കളിപ്പാട്ടങ്ങൾ, ലാപ്ടോപ്പ്, സ്മാർട്ട് വാച്ചുകൾ, ടാബ്, ആഭരണങ്ങൾ വരെ പകുതി നിരക്കിലാണ് ഉപഭക്താക്കളിലേക്ക് എത്തുന്നത്. ആകർഷകമായ സമ്മാനങ്ങളും കസ്റ്റമേഴ്സിനെ കാത്തിരിക്കുന്നുണ്ട്. ബ്രൈഡൽ സങ്കൽപ്പങ്ങളുടെ വൈവിധ്യമാർ‌ന്ന കളക്ഷനുകളുള്ള ലുലു സെലിബ്രേറ്റിലും വമ്പൻ ഓഫറുകളാണുള്ളത്. ലുലു ഫൺടൂറയിലും കുട്ടികൾക്കായി പ്രത്യേക ഓഫർ ഒരുക്കിയിട്ടുണ്ട്.

X
Top