ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ്ഇന്ത്യ–യുഎസ് വ്യാപാരം 500 ബില്യൻ ഡോളറിലേക്ക്22,125 കോടിയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായി: മന്ത്രി പി രാജീവ്വിഴിഞ്ഞത്തേക്ക്‌ അഞ്ചുമാസത്തിൽ എത്തിയത് 170 കപ്പലുകൾആഗോള കമ്പനികൾ ഉത്പന്നങ്ങൾ തേടി ഇന്ത്യയിലേക്ക്

മണപ്പുറം ഫിനാന്‍സിന് 453.39 കോടി അറ്റാദായം

ടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ മണപ്പുറം ഫിനാന്‍സിന് 453.39 കോടി രൂപ അറ്റാദായം. മുൻ വർഷം ഇതേ പാദത്തിലെ 428.62 കോടി രൂപയിൽ നിന്നും 5.78 ശതമാനം വാർഷിക വർധനയാണ് രേഖപ്പെടുത്തിയത്.

2024 ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 18.31 ശതമാനം വർധനയോടെ 32,426.13 കോടി രൂപയിലെത്തി. മുൻ വർഷമിത് 27,407.11 കോടി രൂപയായിരുന്നു.

രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.

കമ്പനിയുടെ സംയോജിത പ്രവർത്തന വരുമാനം 11.04 ശതമാനം വർധിച്ച് 2,559.72 കോടി രൂപയിലെത്തി . മുൻ വർഷമിത് 2305.28 കോടി രൂപയായിരുന്നു. സംയോജിത സ്വർണ വായ്പാ പോർട്ട്ഫോളിയോ 18.05 ശതമാനം വർധിച്ച് 24,504.30 കോടി രൂപയിലെത്തി. മുൻ വർഷമിത് 20,757.88 കോടി രൂപയായിരുന്നു. കമ്പനിയുടെ ബ്രാഞ്ചുകളുടെ എണ്ണം 1.34 ശതമാനം വർധിച്ചു 5,357 എത്തി. മുൻ വർഷമിത് 5,286 ആയിരുന്നു.

2024 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിക്ക് 24.7 ലക്ഷം സജീവ സ്വർണ വായ്പാ ഉപഭോക്താക്കളുണ്ട്.

മുൻ വർഷത്തെക്കാൾ 5.16 ശതമാനം വർധനവാനുള്ളത്.ഡിസംബർ 31ലെ കണക്കനുസരിച്ച്, കമ്പനിയുടെ മൊത്തം ആസ്തി 12,776.25 കോടി രൂപയാണ്. മൂലധന പര്യാപ്തത അനുപാതം 29.88 ശതമാനമാണ്. കമ്പനിയുടെ വാഹന വായ്പാ വിഭാഗത്തിന്റെ ആസ്തി മൂല്യം 5,085 കോടി രൂപയിലെത്തി. 4.9 ശതമാനം വളർച്ചയാണ് കൈവരിച്ചത്.

കമ്പനിയുടെ കളക്ഷൻ കാര്യക്ഷമത 94 ശതമാനവും, കമ്പനിയുടെ മൊത്ത നിഷ്ക്രിയ ആസ്തി 5 ശതമാനമാണ്. കമ്പനിയുടെ ഭവനവായ്പാ ബിസിനസ്സിൽ ആസ്തി മൂല്യം 1778 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 5.1 ശതമാനം വർധനവാണു രേഖപ്പെടുത്തിയത്‌.

X
Top