മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) 45-ാമത് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി വീഡിയോ കോൺഫറൻസിംഗിലൂടെ ഓഹരി ഉടമകളെ അഭിസംബോധന ചെയ്തു.
എജിഎമ്മിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി ഒരു 5G റോളൗട്ട് പ്ലാൻ പ്രഖ്യാപിച്ചു. “ലോകത്തിലെ ഏറ്റവും വേഗതയേറിയ 5G റോൾഔട്ട് പ്ലാൻ റിലയൻസ് ജിയോ തയ്യാറാക്കിയിരിക്കുന്നു. 2022 ദീപാവലിയോടെ ഞങ്ങൾ ഡൽഹി, മുംബൈ, ചെന്നൈ,കൊൽക്കത്ത, എന്നി മെട്രോ നഗരങ്ങൾ ഉൾപ്പെടെ ഒന്നിലധികം പ്രധാന നഗരങ്ങളിൽ ജിയോ 5G അവതരിപ്പിക്കും” മുകേഷ് അംബാനി പറഞ്ഞു.
തുടർന്ന് അംബാനി വിവിധ ബിസിനസ് വിഭാഗങ്ങളിലായി നിരവധി പ്രഖ്യാപനങ്ങൾ നടത്തി. അവ ചുവടെ ചേർക്കുന്നു:
റിലയൻസ് എജിഎം 2022: പുതിയ പ്രഖ്യാപനങ്ങൾ
1.’ലോകത്തിലെ ഏറ്റവും വലിയ, ‘സ്റ്റാൻഡലോൺ’ 5G സേവനങ്ങൾ ജിയോ അവതരിപ്പിച്ചു.
2.ജിയോയുടെ ഒപ്റ്റിക് ഫൈബറിന്റെ നീളം 1.1 ദശലക്ഷം കിലോമീറ്റർ കടന്നു.
3.പവർ-ഇലക്‌ട്രോണിക്‌സിനായി റിലയൻസ് പുതിയ-ഗിഗാ-ഫാക്‌ടറി സ്ഥാപിക്കും
4. 5G നെറ്റ്‌വർക്ക് വിപുലീകരണത്തിനായി റിലയൻസ് 2000 ബില്യണിന്റെ നിക്ഷേപം നടത്തും.
5. ജിയോ ട്രൂ 5Gക്ക് സെക്കൻഡിൽ 1 ജിഗാബൈറ്റ് ബ്രോഡ്‌ബാൻഡ് വേഗത ഉണ്ടായിരിക്കും, ഇത് മറ്റ് നെറ്റ്‌വർക്കുകളേക്കാളും വേഗതയുള്ളതാക്കുന്നു.
6. അത്യാധുനിക സാങ്കേതികവിദ്യയ്ക്കും ക്ലൗഡ് ഡാറ്റയ്ക്കുമായി മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഇന്റൽ എന്നിവയുമായി ജിയോ പങ്കാളികളാകും.
7. ജിയോ ഇന്ത്യയെ ഡാറ്റാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാക്കും.
8. പെട്രോകെമിക്കൽ ബിസിനസിൽ ആർഐഎൽ 75,000 കോടി രൂപ നിക്ഷേപിക്കും.
9. റിലയൻസ് റീട്ടെയിൽ എഫ്എംസിജി വിഭാഗത്തിലേക്ക് പ്രവേശിക്കും.
10. ഇന്ത്യയിൽ 223,000 പുതിയ തൊഴിലവസരങ്ങൾ റിലയൻസ് കൂട്ടിച്ചേർത്തുവെന്ന് മുകേഷ് അംബാനി.
റിലയൻസ് എജിഎം 2022: പ്രധാന പോയിന്റുകൾ
1.2021-ൽ 750 ബില്യൺ ബജറ്റിൽ ഹരിത ഊർജ മേഖലയിലേക്ക് ആർഐഎൽ പ്രവേശിച്ചു.
2. കൃഷ്ണ ഗോദാവരി ധീരുഭായ്-6 ഇന്ത്യയുടെ മൊത്തം വാതക ഉൽപ്പാദനത്തിന്റെ 30% സംഭാവന ചെയ്യുന്നു.
3. ഏറ്റവും പുതിയ 5G സ്വീകാര്യതയ്ക്കായി ജിയോ ക്വാൽകോമുമായി സഹകരിക്കുന്നു.
4. ബെംഗളൂരു ഡൽഹി, ഗാന്ധിനഗർ, ചണ്ഡീഗഡ്, അഹമ്മദാബാദ്, ഗുരുഗ്രാം, മുംബൈ, പൂനെ, ഹൈദരാബാദ്, ചെന്നൈ, ജാംനഗർ, കൊൽക്കത്ത, ലഖ്‌നൗ തുടങ്ങിയ 13 പ്രധാന നഗരങ്ങളിലാണ് 5G നെറ്റ്‌വർക്കുകൾ ആദ്യം അവതരിപ്പിക്കാൻ സാധ്യത.