Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഇനി 48 ടീമുകൾ, 104 മത്സരങ്ങൾ

വാഷിങ്ടൻ: യുഎസിലും കാനഡയിലും മെക്സിക്കോയിലുമായി നടക്കുന്ന 2026 ഫുട്ബോൾ ലോകകപ്പിൽ 104 മത്സരങ്ങളുണ്ടായിരിക്കുമെന്ന് ലോക ഫുട്ബോൾ ഭരണ സമിതിയായ ഫിഫ അറിയിച്ചു.

ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആയി വർധിക്കുന്നതോടെയാണിത്.

1998 ലോകകപ്പ് മുതൽ ഒരു ടൂർണമെന്റിൽ 64 മത്സരങ്ങൾ മാത്രമാണുണ്ടായിരുന്നത്. 4 ടീമുകളടങ്ങുന്ന 12 ഗ്രൂപ്പുകളായി തിരിച്ചാകും അടുത്ത ലോകകപ്പിൽ മത്സരം.

ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളിൽ നിന്നുമായി ഏറ്റവും മികച്ച 8 മൂന്നാം സ്ഥാനക്കാരും റൗണ്ട് ഓഫ് 32വിലേക്ക് യോഗ്യത നേടും.

ജൂലൈ 19നാണ് ലോകകപ്പ് ഫൈനൽ നടക്കുക.

X
Top