കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കെഎസ്ഇബിയുടെ 494 കോടിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തു

തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ സാമ്പത്തികവർഷത്തെ നഷ്ടത്തിന്റെ 90 ശതമാനവും സർക്കാർ ഏറ്റെടുത്തു.

സർക്കാരിന് കൂടുതല്‍ വായ്പ എടുക്കുന്നതിന് കേന്ദ്രം മുന്നോട്ടുവെച്ച നിബന്ധന പ്രകാരമാണിത്. കെ.എസ്.ഇ.ബി.യുടെ നഷ്ടം ഏറ്റെടുത്താല്‍ ആഭ്യന്തര വരുമാനത്തിന്റെ അരശതമാനമായ 6250 കോടികൂടി സർക്കാരിന് ഈ വർഷം കൂടുതല്‍ കടമെടുക്കാം.

15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശപ്രകാരം 2022-’23-ലാണ് ഈ അധികവായ്പാ പദ്ധതി കേന്ദ്രം തുടങ്ങിയത്. വർഷംതോറും കെ.എസ്.ഇ.ബി.യുടെ നിശ്ചിതശതമാനം നഷ്ടം ഏറ്റെടുത്താല്‍ സംസ്ഥാനസർക്കാരിന് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അരശതമാനംകൂടി കടമെടുക്കാൻ അർഹത കിട്ടുന്നതാണിത്. കഴിഞ്ഞ രണ്ടുവർഷമായി കേരളം ഇത് നേടുന്നുണ്ട്.

ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കെ.എസ്.ഇ.ബി.യുടെ 2023-’24-ലെ നഷ്ടം 549.21 കോടിയാണ്. ഇതിന്റെ 90 ശതമാനമായ 494.28 കോടി ഏറ്റെടുത്താണ് ധനവകുപ്പ് ഉത്തരവിറക്കിയത്.

കഴിഞ്ഞവർഷംതൊട്ട് മുന്നിലെ വർഷത്തെ നഷ്ടത്തിന്റെ 75 ശതമാനം ഏറ്റെടുക്കണമെന്നായിരുന്നു നിബന്ധന. അങ്ങനെ 767.71 കോടി സർക്കാർ ഏറ്റെടുത്തിരുന്നു.

ഇപ്പോഴത്തെ വൈദ്യുതി നിരക്ക് വർധന കണക്കാക്കിയത് ഇതൊഴിച്ചുള്ള നഷ്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് റെഗുലേറ്ററി കമ്മിഷൻ കേന്ദ്രങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ സർക്കാർ ഏറ്റെടുക്കുന്നത് 2023-’24-ലെ കണക്ക് പരിശോധനയിലാണ് പരിഗണിക്കുന്നത്. അടുത്തനിരക്ക് വർധന ഈ ബാധ്യത ഒഴിവാക്കിക്കൊണ്ടായിരിക്കും.

എന്നാല്‍, 2027 മാർച്ച്‌ 31 വരെയുള്ള നിരക്ക് വർധനയാണ് കഴിഞ്ഞദിവസം കമ്മിഷൻ അംഗീകരിച്ചത്. അതിനാല്‍ ഇടക്കാല പുനഃപരിശോധനയിലേ ഈ കണക്കുകള്‍ പരിശോധിക്കാനാവൂ.

അടുത്തവർഷം മുതല്‍ നഷ്ടം പൂർണമായി ഏറ്റെടുത്താലേ, അധിക വായ്പയ്ക്ക് അർഹതയുണ്ടാവൂ.

X
Top