ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അതിർത്തി കടന്നുള്ള പണമിടപാട്: ജി20 ഉച്ചകോടിയിൽ കരാറിൽ ഒപ്പുവച്ച് അഞ്ച് സെൻട്രൽ ബാങ്കുകൾ

ബാലി: അതിർത്തി കടന്നുള്ള പണമിടപാടുകൾ വർദ്ധിപ്പിക്കാനും സഹകരണം ശക്തിപ്പെടുത്താനും തീമാനിച്ചുകൊണ്ടുള്ള കരാറിൽ അഞ്ച് സെൻട്രൽ ബാങ്കുകൾ ഒപ്പുവെച്ചു. ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇന്തോനേഷ്യയിലെ ബാലിയിൽ വെച്ചാണ് കരാറിൽ ഒപ്പുവെച്ചത്.

അതിർത്തി കടന്നുള്ള പണമിടപാടുകൾക്കുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചതായി സിംഗപ്പൂർ സെൻട്രൽ ബാങ്കായ മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ അറിയിച്ചു.

സെൻട്രൽ ബാങ്ക് ഓഫ് ഇന്തോനേഷ്യ, ബാങ്ക് നെഗാര മലേഷ്യ, ബാങ്കോ സെൻട്രൽ ഫിലിപ്പിയൻസ്, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ, ബാങ്ക് ഓഫ് തായ്‌ലൻഡ് എന്നീ ബാങ്കുകളാണ് കരാറിൽ ഒപ്പുവെച്ചത്.

ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ആഗോള വെല്ലുവിളികളെ നേരിടണമെങ്കിൽ സംയുക്ത സഹകരണ പ്രവർത്തനത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് ചൂണ്ടികാണിച്ചു.

പ്രാദേശിക പേയ്‌മെന്റ് കണക്റ്റിവിറ്റിയെ കൂടുതൽ ത്വരിതപ്പെടുത്തുന്ന നൂതന മുന്നേറ്റങ്ങൾ നടക്കുമെന്ന് ഈ കരാറിലൂടെ പ്രതീക്ഷിക്കാം. അതിർത്തി കടന്നുള്ള പേയ്‌മെന്റ് കണക്റ്റിവിറ്റി നടപ്പിലാക്കുന്നത് അതിർത്തി കടന്നുള്ള വ്യാപാരം, നിക്ഷേപം, ടൂറിസം, മറ്റു സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയെ പിന്തുണയ്ക്കുകായും സുഗമമാക്കുകയും ചെയ്യും.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അന്താരാഷ്ട്ര വിപണികളിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഇത് കൂടുതൽ പ്രയോജനകരമാകും. ക്യുആർ കോഡും ഫാസ്റ്റ് പേയ്‌മെന്റ് രീതികൾ ഉൾപ്പെടെ നിരവധി രീതികൾ ഉണ്ടാകും.

ആദ്യ ഘട്ടത്തിൽ ചില പേയ്മെന്റ് രീതികൾ ഉൾപെടുത്തുമെങ്കിലും തുടർന്ന് അവയുടെ സുതാര്യത പരിശോധിച്ച ശേഷം മാത്രമായിരിയ്ക്കും തുടർന്നുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുക.

ഈ പേയ്‌മെന്റ് കണക്റ്റിവിറ്റി സംരംഭം ഭാവിയിൽ മാറ്റ് രാജ്യങ്ങളിലേക്കും വർദ്ധിപ്പിക്കുമെന്നും വിപുലീകരിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.

X
Top