ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റിസർവ് ബാങ്കിന്റെ കൈയിൽ 5 ലക്ഷം കോടിയുടെ സ്വർണം

മുംബൈ: ഇന്ത്യയുടെ(India) കരുതൽ സ്വർണശേഖരം(Gold Reserve) ഓഗസ്റ്റ് രണ്ടിന് സമാപിച്ച ആഴ്ചയിൽ 240 കോടി ഡോളർ ഉയർന്ന് 6,009 കോടി ഡോളറായി. ഏകദേശം 5 ലക്ഷം കോടി രൂപയ്ക്ക് തുല്യമാണിത്.

വിദേശ നാണ്യശേഖരം (Forex Reserves) ഓഗസ്റ്റ് രണ്ടിന് സമാപിച്ച ആഴ്ചയിൽ 753 കോടി ഡോളർ ഉയർന്ന് എക്കാലത്തെയും ഉയരമായ 67,491 കോടി ഡോളറിൽ എത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈ 18ലെ 67,085 കോടി ഡോളറിന്റെ റെക്കോർഡ് മറികടന്നു. വിദേശ കറൻസി ആസ്തി (FCA) 516 കോടി ഡോളർ വർധിച്ച് 59,203 കോടി ഡോളറിൽ എത്തിയതാണ് നേട്ടമായത്.

ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണ്യശേഖരത്തിൽ ജാപ്പനീസ് യെൻ, ബ്രിട്ടീഷ് പൗണ്ട്, യൂറോ തുടങ്ങിയവയുമുണ്ട്. ഇവയുടെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസം വിദേശ നാണ്യശേഖരത്തിൽ പ്രതിഫലിക്കും.

2024 കലണ്ടർ വർഷം ഇതുവരെ വിദേശ നാണ്യശേഖരം 5,172 കോടി ഡോളറിന്റെ വർധനയാണ് കുറിച്ചത്. നടപ്പു സാമ്പത്തിക വർഷം (2024-25) ഇതുവരെയുള്ള വർധന 2,934 കോടി ഡോളർ.

X
Top