ന്യൂഡല്‍ഹി: ബോണസ് ഓഹരികള്‍ മുഖേന നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച ഐടി കമ്പനിയാണ് വിപ്രോ. 2004 തൊട്ട് 5 തവണയാണ് കമ്പനി ബോണസ് ഓഹരികള്‍ നല്‍കിയത്. 1:3 അനുപാതത്തില്‍ 2019 ല്‍ വിതരണം ചെയ്തതായിരുന്നു അവസാനത്തേത്.
അതിന് മുന്‍പ് ജൂണ്‍ 2017 ല്‍ 1:1,ജൂണ്‍ 2010 ല്‍ 2:3 , ഓഗസ്റ്റ് 2005 ല്‍ 1:1, ജൂണ്‍ 2004 ല്‍ 2:1 അനുപാതങ്ങളില്‍ കമ്പനി ബോണസ് ഓഹരികള്‍ നല്‍കി. അതേസമയം 2022 പിറന്നശേഷം വില്‍പന സമ്മര്‍ദ്ദത്തിലാണ് ഓഹരി.ഈ വര്‍ഷം ഇതുവരെ 28 ശതമാനം തിരുത്തല്‍ വരുത്തി.
രാജ്യത്തെ പ്രമുഖ ടെക്‌നോളജി സര്‍വീസ് കമ്പനിയായ വിപ്രോ ജൂണിലവസാനിച്ച പാദത്തില്‍ 2563 കോടി രൂപ അറ്റാദായം നേടിയിരുന്നു. മുന്‍പാദത്തേക്കാള്‍ 20.7 ശതമാനം കുറവാണിത്. എന്നാല്‍ വാര്‍ഷിക വരുമാനം 19 ശതമാനം വര്‍ധിച്ച് 21,529 കോടി രൂപയായി.