ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

തമിഴ്നാട്ടിൽ ഇ– വാഹന രംഗത്ത് 50,000 കോടി രൂപയുടെ നിക്ഷേപം

ചെന്നൈ: വൈദ്യുതി വാഹന മേഖലയിൽ 50,000 കോടി രൂപയുടെ നിക്ഷേപവും ഒന്നര ലക്ഷം പേർക്കു തൊഴിലും ഉൾപ്പെടെയുള്ള വൻപദ്ധതികളുമായി തമിഴ്നാട് സർക്കാർ വൈദ്യുതി വാഹന നയം 2023 പുറത്തിറക്കി. 5 വർഷ കാലാവധിയുള്ള നയരേഖ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രകാശനം ചെയ്തു.

പൊതുഗതാഗത പദ്ധതികളുടെ വൈദ്യുതീകരണം, ഇ-വാഹന നഗരങ്ങളുടെ വികസനം, ഇ–വാഹന വ്യവസായങ്ങൾക്ക് ചരക്ക് സേവന നികുതി റീഫണ്ട്, മൂലധന സബ്‌സിഡി, വിറ്റുവരവ് അധിഷ്‌ഠിത സബ്‌സിഡി തുടങ്ങിയ പദ്ധതികളും ഇളവുകളുമുണ്ട്.

ഇലക്ട്രിക് ഓട്ടോകളുടെ ട്രേഡ് പെർമിറ്റിന് ഇളവ്, ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള മൂലധന സബ്‌സിഡി, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള താരിഫ് പരിഷ്കരണം എന്നിവയും നയം വിഭാവനം ചെയ്യുന്നു.

ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, മധുര, സേലം, തിരുനെൽവേലി എന്നിവയാണ് വൈദ്യുത വാഹന നഗരങ്ങളായി വികസിപ്പിക്കുക. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള റോഡ് നികുതി ഇളവ്, റജിസ്ട്രേഷൻ ഫീസ്, പെർമിറ്റ് ഫീസ് ഇളവ് എന്നിവ 5 വർഷം കൂടി തുടരും.

നിലവിൽ രാജ്യത്തെ ഇലക്ട്രിക് വാഹന വ്യവസായ രംഗത്ത് മുൻനിരയിലാണു തമിഴ്നാട്. വാഹന, ബാറ്ററി ഘടകങ്ങളും തമിഴ്നാട്ടിൽ ഉൽപാദിപ്പിക്കുന്നുണ്ട്.

X
Top