Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

2023ലെ 54 ഐപിഒകള്‍ നല്‍കിയത്‌ ശരാശരി 45% നേട്ടം

മുംബൈ: 2023ല്‍ ഇറങ്ങിയ 59 ഐപിഒകളില്‍ 55ഉം ശരാശരി 45 ശതമാനം നേട്ടം നല്‍കി. ഇവയില്‍ നാല്‌ ഐപിഒകള്‍ മാത്രമാണ്‌ ഇഷ്യു വിലയില്‍ നിന്നും താഴെയായി വ്യാപാരം ചെയ്യുന്നത്‌.

2023ല്‍ 59 കമ്പനികള്‍ ഐപിഒകള്‍ വഴി സമാഹരിച്ചത്‌ 54,000 കോടി രൂപയാണ്‌. 59 ഐപിഒകളില്‍ മൂന്നില്‍ രണ്ടും നിഫ്‌റ്റിയേക്കാള്‍ മികച്ച നേട്ടം 2023ല്‍ നല്‍കി. കഴിഞ്ഞ വര്‍ഷം നിഫ്‌റ്റി ഏകദേശം 20 ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌.

59 ഐപിഒകളുടെ ശരാശരി ലിസ്റ്റിംഗ്‌ നേട്ടം 26.3 ശതമാനമാണ്‌. ഡിസംബര്‍ 29ലെ വില പ്രകാരം ഇവ നല്‍കിയ ശരാശരി നേട്ടം 45 ശതമാനമാണ്‌. നാല്‌ ഐപിഒകള്‍ ഇഷ്യു വിലയില്‍ നിന്നും താഴെയായി വ്യാപാരം ചെയ്യുന്നു. 23 ഐപിഒകളുടെ വില 50 ശതമാനത്തിലേറെ ഉയര്‍ന്നു. ഒന്‍പത്‌ ഐപിഒകള്‍ 100 ശതമാനത്തിലേറെ നേട്ടം നല്‍കി.

ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയത്‌ ഇന്ത്യന്‍ റിന്യൂവബ്‌ള്‍ എനര്‍ജി ഡെവലപ്‌മെന്റ്‌ഏജന്‍സി (ഐആര്‍ഡിഇഎ) ആണ്‌. 32 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഈ ഓഹരി 221.3 ശതമാനം നേട്ടമാണ്‌ നല്‍കിയത്‌.

സയന്റ്‌ ഡിഎല്‍എം 154.5 ശതമാനവും നെറ്റ്‌ വെബ്‌ ടെക്‌നോളജീസ്‌ 140.7 ശതമാനവും നേട്ടം കൈവരിച്ചു. ലിസ്റ്റിംഗിനു ശേഷം 180 ശതമാനം വരെ ഓഹരി വില ഉയര്‍ന്ന ടാറ്റാ ടെക്‌നോളജീസ്‌ ഇപ്പോള്‍ ഇഷ്യു വിലയില്‍ നിന്നും 136 ശതമാനം മുകളിലാണ്‌. സിഗ്നേച്ചര്‍ ഗ്ലോബല്‍ 128 ശതമാനം നേട്ടമാണ്‌ നല്‍കിയത്‌.

2023ല്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഐപിഒകള്‍ ഇറങ്ങിയ രണ്ടാമത്തെ രാജ്യമാണ്‌ ഇന്ത്യ. മൊത്തം 250 ഐപിഒകളാണ്‌ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തിയത്‌.

ഇതില്‍ 58 എണ്ണം മെയിന്‍ ബോര്‍ഡ്‌ ഐപിഒകളും 182 എണ്ണം എസ്‌എംഇ ഐപിഒകളും ആയിരുന്നു.

X
Top