റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയുംപിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽഭക്ഷ്യ എണ്ണ വിലക്കയറ്റം രൂക്ഷമാകുന്നുഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പേറുന്നു

655 കോടി ലാഭവുമായി സംസ്ഥാനത്തെ 55 പൊതുമേഖലാ സ്ഥാപനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ 55 പൊതുമേഖലാ സ്ഥാപനങ്ങൾ 2022 മാർച്ച് 31ലെ കണക്ക് പ്രകാരം 654.99 കോടി രൂപയുടെ പ്രവർത്തനലാഭം നേടി. കഴിഞ്ഞ ദിവസം നിയമസഭയിൽ വച്ച കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടാണിത്.

2019–20ൽ 33,840 കോടി, 2020–21ൽ 34,770 കോടി, 2021–22ൽ 35,768 കോടി എന്ന തരത്തിൽ വിറ്റുവരവുയർന്നു.

അതേസമയം 63 സ്ഥാപനങ്ങൾ നഷ്ടത്തിലാണ്. നാലെണ്ണം ലാഭമോ നഷ്ടമോ ഉണ്ടാക്കിയില്ല. മൂന്നു സ്ഥാപനങ്ങൾ 3.23 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു.

131 പൊതുമേഖലാ സ്ഥാപനങ്ങളിലായി സർക്കാരിന്റെ നിക്ഷേപം 20,439.04 കോടിയാണ്. 9,817.46 കോടി ഓഹരി മൂലധനവും 10,621.58 കോടി ദീർഘകാല വായ്പകളുമാണ്.

72ൽ ആറ് കമ്പനികൾ ബോർഡിൽ സ്വതന്ത്ര ഡയറക്ടർമാരെയും 26 കമ്പനികൾ കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെയും നിയമിച്ചു. 11 കമ്പനികളിൽ മേധാവികളുടെ തസ്തിക നികത്തിയിരുന്നില്ല.

 19 സ്ഥാപനങ്ങൾ പ്രവർത്തനരഹിതമോ പൂട്ടേണ്ടതോ ആയ സ്ഥിതിയിൽ
 ഇവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണം
 തൃപ്തികരമല്ലാത്ത സ്ഥാപനങ്ങളുടെ പ്രകടനം കൃത്യമായി വിലയിരുത്തണം
 പുനരുദ്ധാരണ സഹായം തിരിച്ചടവ് ശേഷി വിലയിരുത്തി മാത്രമാവണം
 നഷ്ടത്തിലുള്ളവ ഈ അവസ്ഥയിലായതിന്റെ മൂലകാരണം കണ്ടെത്തണം
 സുസ്ഥിരമായ പ്രവർത്തനം കാഴ്ചവയ്ക്കാനാവില്ലെങ്കിൽ അടച്ചുപൂട്ടണം

X
Top