
കൊച്ചി: നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ യൂക്കോ ബാങ്ക് 551 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇക്കാലയളവിൽ ബാങ്കിന്റെ പ്രവർത്തന ലാഭം 1,321 കോടി രൂപയാണ്.
മൊത്തം ബിസിനസ് 11.46 ശതമാനം വർദ്ധനയോടെ 4,61,408 കോടി രൂപയിലെത്തി. ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി മുൻ വർഷത്തെ 4.48 ശതമാനത്തിൽ നിന്ന് 3.32 ശതമാനമായി കുറഞ്ഞു.
പലിശ വരുമാനം, പലിശയിതര വരുമാനം എന്നിവയിലുണ്ടായ ഗണ്യമായ വർദ്ധനയാണ് അറ്റാദായം ഉയർത്തിയതെന്ന് ബാങ്കിന്റെ എം.ഡിയും സി.ഇ.യുമായ അഷ്വനി കുമാർ പറഞ്ഞു.