Alt Image
സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്

എൻഎസ്ഇ അറ്റാദായത്തില്‍ 57 ശതമാനം വര്‍ദ്ധന

കൊച്ചി: രാജ്യത്തെ പ്രമുഖ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്‌റ്റോക്ക് എക്സ്‌ചേഞ്ചിന്റെ അറ്റാദായം 57 ശതമാനം വർദ്ധനയോടെ 3,137 കോടി രൂപയിലെത്തി.

ജൂലായ് മുതല്‍ സെപ്‌തംബർ വരെയുള്ള മൂന്ന് മാസത്തില്‍ കമ്പനിയുടെ വരുമാനം 25 ശതമാനം ഉയർന്ന് 5,023 കോടി രൂപയിലെത്തി. ഏപ്രില്‍ മുതല്‍ സെപ്തംബർ വരെയുള്ള കാലയളവില്‍ എൻ.എസ്.ഇയുടെ വരുമാനം 9,974 കോടി രൂപയാണ്.

സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ്, കമ്മോഡിറ്റീസ് ട്രാൻസാക്‌ഷൻ ടാക്‌സ് തുടങ്ങിയ ഇനങ്ങളിലായി 24,755 കോടി രൂപ സർക്കാരിലേക്ക് എൻ.എസ്.ഇ ഇക്കാലത്ത് നല്‍കി.

X
Top