ന്യൂഡല്‍ഹി: സൂചികകള്‍ കൂപ്പുകുത്തുമ്പോഴും 2023 ല്‍ ഇതുവരെ 53 ഓഹരികള്‍ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കി. 3230 ശതമാനം വരെയാണ് ഇവയുടെ നേട്ടം. എന്നാല്‍ സെന്‍സെക്‌സും നിഫ്റ്റിയും 2 ശതമാനം ഇടിവ് നേരിട്ടു.
നടപ്പ് വര്‍ഷത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് രാജ് റയോണ്‍ ഇന്‍ഡസ്ട്രീസാണ്. ഈ പെന്നി സ്റ്റോക്ക് 2.24 രൂപയില്‍ നിന്നും 75 രൂപയിലെത്തി. 3230 ശതമാനം വളര്‍ച്ച.
കെആന്റ്ആര്‍ റെയില്‍ എഞ്ചിനീയറിംഗ് 1900 ശതമാനം റിട്ടേണ്‍ നല്‍കിയപ്പോള്‍ മികച്ച മള്‍ട്ടിബാഗറുകളുടെ പട്ടികയില്‍ രജനിഷ് വെല്‍നസ്, നോളജ് മറൈന്‍ & എഞ്ചിനീയറിംഗ് വര്‍ക്ക്‌സ്, ഹാര്‍ഡ്വിന്‍ ഇന്ത്യ, ഷില്‍ചാര്‍ ടെക്‌നോളജീസ്, മുഫിന്‍ ഗ്രീന്‍ ഫിനാന്‍സ്, അക്‌സിത കോട്ടണ്‍, ഇമാജിക്കവേള്‍ഡ് എന്റര്‍ടെയ്ന്‍മന്റ്, അപര്‍ ഇന്‍ഡസ്ട്രീസ് എന്നിവയും ഉള്‍പ്പെടുന്നു.
പൊതുമേഖല പ്രതിരോധ കമ്പനിയായ മാസ്‌ഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സിന്റെ ഓഹരി 180 ശതമാനമാണ് ഉയര്‍ച്ച കൈവരിച്ചത്.
ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ്, ദി കര്‍ണാടക ബാങ്ക്, ഉജ്ജീവന് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മാരത്തണ്‍ നെക്സ്റ്റ്‌ജെന്‍ റിയല്‍റ്റി, അപ്പോളോ മൈക്രോ സിസ്റ്റംസ്, ടിറ്റാഗര്‍ വാഗണ്‍സ്, രാമ സ്റ്റീല്‍ ട്യൂബ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ചോയ്‌സ് ഇന്റര്‍നാഷണല്‍, ജൂപ്പിറ്റര്‍ വാഗണ്‍സ്, വരുണ്‍ ബിവറേജസ്, കരൂര്‍ വൈശ്യ ബാങ്ക്, യുകോ ബാങ്ക്, അതുല്‍ ഓട്ടോ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ചു.