രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ചുഴലിക്കാറ്റ് വില്ലനായതോടെ എണ്ണ ഉല്‍പ്പാദന ശേഷിയില്‍ പ്രതിദിന നഷ്ടം 6.75 ലക്ഷം ബാരല്‍

ന്നലെ മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് ഇടിഞ്ഞ എണ്ണവില(Crude price) വീണ്ടും തിരിച്ചുകയറി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രതിദിന എണ്ണ ഉല്‍പ്പാദനത്തില്‍ കുറവ് രേഖപ്പെടുത്തിയതാണ് തിരിച്ചടിയായത്.

24 മണിക്കൂറിനിടെ ആഗോള എണ്ണവിലയില്‍ മൂന്നു ശതമാനത്തോളം കയറ്റും കണ്ടു. ഇതോടെ ക്രൂഡ് വില ബാരലിന് വീണ്ടും 70 ഡോളര്‍ പിന്നിട്ടു.

നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 70.66 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 67.30 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

മെക്‌സിക്കോ ഉള്‍ക്കടലിലൂടെ ഫ്രാന്‍സിന്‍ ചുഴലിക്കാറ്റ് ബുള്‍ഡോസ് കടന്നുപോകുമ്പോള്‍ വിതരണ തടസമുണ്ടാകുമെന്ന ഭയമാണ് എല്ലാത്തിനും കാരണം. ചുഴലിക്കാറ്റ് മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രധാന ഓപ്പറേറ്റര്‍മാര്‍ ഇതോടകം ഉല്‍പ്പാദനം കുറയ്ക്കുകയോ, നിര്‍ത്തുകയോ ചെയ്തിട്ടുണ്ടെന്നു വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്റെ ഇന്‍വെന്ററി റിപ്പോര്‍ട്ടില്‍, യുഎസ് സ്റ്റോക്കില്‍ വര്‍ധന വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ഇടിഞ്ഞ എണ്ണവിലയാണ് ചുഴലിക്കാറ്റ് ആശങ്കകളെ തുടര്‍ന്ന് വീണ്ടും വര്‍ധിച്ചത്.

അതേസമയം വിപണികളില്‍ തുടരുന്ന ശക്തമായ ഡിമാന്‍ഡ് ആശങ്ക കയറ്റങ്ങളെ പരിമിതപ്പെടുത്തി.

ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടരുന്ന ലിബിയയില്‍ നിന്നുള്ള ഉല്‍പ്പാദനം വീണ്ടും ചോദ്യചിഹ്നം ഉയര്‍ത്തുന്ന സമയത്താണ് ചുഴലിക്കാറ്റ് എത്തുന്നത്. ഇതു വിപണികളിലേയ്ക്കുള്ള എണ്ണയുടെ ഒഴുക്കിനെ ബാധിച്ചേക്കാമെന്ന ആശങ്ക വളരെ ശക്തമാണ്.

ചുഴലിക്കാറ്റ് വടക്കുകിഴക്ക് ഗള്‍ഫ് തീരത്തേക്ക് നീങ്ങുകയും, ഡസന്‍ കണക്കിന് ഓഫ്ഷോര്‍ ഓയില്‍, ഗ്യാസ് പ്ലാറ്റ്ഫോമുകള്‍ക്കും ഉള്‍നാടന്‍ റിഫൈനറികള്‍ക്കും ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍.

ഫ്രാന്‍സിന്‍ ചുഴലിക്കാറ്റ് ഉടന്‍ ഒരു കാറ്റഗറി രണ്ട് ചുഴലിക്കാറ്റായി ശക്തിപ്പെടുകയും ലൂസിയാന തീരത്ത് കരകയറുകയും ചെയ്യുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റ് വ്യക്തമാക്കുന്നത്.

ചുഴലിക്കാറ്റിന്റെ പാതയിലുള്ള ഓഫ്ഷോര്‍ റിഗുകളിലെ തൊഴിലാളികളെ ഒഴിപ്പിക്കുന്നതായും, ഡ്രില്ലിംഗ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും ഷെവ്റോണ്‍, എക്സോണ്‍ മൊബില്‍, ഷെല്‍ എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഡിമാന്‍ഡ് ആശങ്കകള്‍ തന്നെയാണ് പ്രധാന വില്ലന്‍. യുക്രൈനിലെയും, മിഡില്‍ ഈസ്റ്റിലെയും സംഘര്‍ഷങ്ങള്‍ വിലയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. പക്ഷെ ചൈനയടക്കമുള്ള രാജ്യങ്ങളുടെ കുറഞ്ഞ വാങ്ങല്‍ തിരിച്ചടിയാണ്.

ജിയോപൊളിറ്റിക്കല്‍ റിസ്‌ക് പ്രീമിയങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇടയ്ക്കിടെ വിലക്കയറ്റത്തിലേക്ക് നയിച്ചിരുന്നെങ്കിലും നിലവില്‍ പ്രശ്‌നമില്ല.

X
Top