മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും 1 ശതമാനത്തോളം വീതം പ്രതിവാര നേട്ടമുണ്ടാക്കിയതോടെ 6 മുന്‍നിര സ്ഥാപനങ്ങള്‍ 2,03,010.73 കോടി രൂപ വിണി മൂല്യം കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസും ടിസിഎസുമാണ് നേട്ടത്തില്‍ മുന്നില്‍.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് മൂല്യം 69,990.57 കോടി രൂപ ഉയര്‍ന്ന് 18,53,033.73 കോടി രൂപയായപ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെത് (ടിസിഎസ്) 68,168.12 കോടി രൂപ ഉയര്‍ന്ന് 12,85,058.84 കോടി രൂപ. ഇന്‍ഫോസിന്റെ എംകാപ്പ് 39,094.81 കോടി രൂപ ഉയര്‍ന്ന് 5,91,547.67 കോടി രൂപയായും ഭാരതി എയര്‍ടെല്ലിന്റേത് 10,272.84 കോടി രൂപ ഉയര്‍ന്ന് 10,272.84 കോടി രൂപയായും മാറി.
ഐസിഐസിഐ ബാങ്ക് 10,135.42 കോടി രൂപയും ഐടിസി 5,348.97 കോടി രൂപയും വിപണി മൂല്യം ചേര്‍ത്തു. യഥാക്രമം 6,72,837.72 കോടി രൂപയായും 5,87,951.43 കോടി രൂപയായുമാണ് ഈ രണ്ട് കമ്പനികളുടെ വിപണി മൂല്യം ഉയര്‍ന്നത്. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 8,695.25 കോടി രൂപ ഇടിഞ്ഞ് 9,19,962.74 കോടി രൂപയായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 8,299.89 കോടി രൂപ ഇടിഞ്ഞ് 5,21,598.94 കോടി രൂപ,ബജാജ് ഫിനാന്‌സ്- 8,130.77 കോടി രൂപ കുറഞ്ഞ് 4,53,288.03 കോടി രൂപ, ഹിന്ദുസ്ഥാന്‍ യൂണിലിവര്-4,581.7 കോടി രൂപ കുറഞ്ഞ്് 6,28,950.34 കോടി രൂപ എന്നിവയാണ് വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ട മറ്റ് കമ്പനികള്‍. ആദ്യ 10 കമ്പനികളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,ഇന്‍ഫോസിസ്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.