വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

ആഗോള ലാൻഡ് റോവർ വിൽപ്പനയുടെ 60% ഇലക്ട്രിക് വാഹനങ്ങളാക്കാൻ ജെഎൽആർ

ഡൽഹി: കമ്പനിയുടെ ബ്രാൻഡായ ലാൻഡ് റോവറിന്റെ ലോകമെമ്പാടുമുള്ള വിൽപ്പനയുടെ 60 ശതമാനം 2030-ഓടെ പ്യുവർ-ഇലക്‌ട്രിക് വാഹനങ്ങളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജാഗ്വാർ ലാൻഡ് റോവർ അറിയിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമ്മാതാവ് 2024 മുതൽ ലാൻഡ് റോവർ പോർട്ട്‌ഫോളിയോയ്ക്കായി കുറഞ്ഞത് ആറ് പ്യുവർ-ഇലക്‌ട്രിക് വേരിയന്റുകളെങ്കിലും ചേർക്കാൻ പദ്ധതിയിടുന്നു.

2024-ൽ ഉൽപ്പന്ന ശ്രേണിയിൽ ഇലക്ട്രിക്ക് വാഹനങ്ങൾ ചേർക്കുമെന്ന് ബ്രിട്ടീഷ് വാഹന നിർമ്മാതാവ് ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത നാല് വർഷത്തിനുള്ളിൽ തങ്ങളുടെ ഫ്ലെക്സിബിൾ മോഡുലാർ ലോങ്കിറ്റ്യൂഡിനൽ ആർക്കിടെക്ചർ (എംഎൽഎ), മോഡുലാർ ആർക്കിടെക്ചർ (ഇഎംഎ) ഇലക്ട്രിക് എന്നീ രണ്ട് ആർക്കിടെക്ചറുകളിലായി ആറ് ഓൾ-ഇലക്ട്രിക് വേരിയന്റുകൾ പുറത്തിരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 

X
Top