
ന്യൂഡല്‍ഹി: 2030-ഓടെ 64 ശതമാനം ദേശീയ വൈദ്യുത ശേഷി പുനര്‍ജനനോര്‍ജ്ജത്തില്‍ നിന്നാകും, കേന്ദ്ര വൈദ്യുതി അതോറിറ്റി ചെയര്‍മാന്‍ ഘന്‍ശ്യാം പ്രസാദ് അറിയിക്കുന്നു. 2030-ല്‍ 500 ഗിഗാവാട്ട് പുനര്‍ജനനോര്‍ജ്ജം ഉല്‍പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. എന്നാല്‍, വൈദ്യുതി ഗ്രിഡിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കല്‍ക്കരി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
”കല്‍ക്കരി കുറയ്ക്കുന്നില്ലെന്ന് തെറ്റിദ്ധരിക്കരുത്. ഊര്‍ജ്ജ പരിവര്‍ത്തനത്തിന് നാം ശ്രമിക്കുകയാണ്. എന്നാല്‍ ഊര്‍ജ്ജ സുരക്ഷയും എല്ലാ ഉപഭോക്താക്കള്‍ക്കും വൈദ്യുതി ലഭ്യമാക്കലും കണക്കിലെടുത്ത് കല്‍ക്കരി ഉപയോഗവും നിലനര്‍ത്തും. വാണിജ്യ, ഗാര്‍ഹിക, വ്യവസായ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കണം,” അദ്ദേഹം പറഞ്ഞു.
കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച്, ഇന്ത്യയ്ക്ക് ഏകദേശം 423 ഗിഗാവാട്ട് വൈദ്യുത ഉല്‍പാദന ശേഷിയുണ്ട്, അതില്‍ 206 ഗിഗാവാട്ട് കല്‍ക്കരി അടിസ്ഥാനമാക്കിയുള്ളതും ഏകദേശം 7 ഗിഗാവാട്ട് ലിഗ്‌നൈറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണ്.
ഇന്ത്യയുടെ വൈദ്യുത സൗകര്യം കൂടുതലും കല്‍ക്കരി (ജനറേഷന്‍) ആണ്, ഇത് ശേഷിയുടെ 50% ല്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നു. ഉല്‍പാദനത്തില്‍, ഫോസില്‍ ഇന്ധന ഉപയോഗത്തിന്റെ പങ്ക് 70 മുതല്‍ 74 ശതമാനം വരെയാണ്.