ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സ്വകാര്യ മേഖലയിലെ 64 ശതമാനം ജീവനക്കാരെ തൊഴില്‍ വെട്ടിക്കുറക്കല്‍ ബാധിക്കില്ല – സര്‍വേ

ന്യൂഡല്‍ഹി: ഉപഭോക്തൃ ഡാറ്റാ ഇന്റലിജന്‍സ് കമ്പനിയായ ആക്‌സിസ് മൈ ഇന്ത്യ നടത്തിയ സര്‍വേ ഉപഭോക്തൃ ശുഭാപ്തിവിശ്വാസത്തിലേയ്ക്ക് വെളിച്ചം വീശുന്നു.തൊഴില്‍ വെട്ടിക്കുറയ്ക്കലുകളോ പിരിച്ചുവിടലുകളോ ബാധിക്കില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത ഗണ്യമായ വിഭാഗം പറഞ്ഞു. സമീപകാല പിരിച്ചുവിടലുകളും തൊഴില്‍ വെട്ടിക്കുറവും 17 ശതമാനം പേരെയാണ് വലിയ തോതില്‍ ബാധിച്ചിട്ടുള്ളത്.

2023 ല്‍ ഇന്ത്യ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കില്ലെന്ന് 31 ശതമാനം പേര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പിന്തുണയ്ക്കുമ്പോള്‍ സമ്പദ് വ്യവസ്ഥ, സാങ്കേതികവിദ്യ,തൊഴില്‍ വിപണി എന്നിവയ സംബന്ധിച്ചുള്ള ഉപഭോക്തൃ വികാരം പോസിറ്റീവാണ്.

ജോലിഭാരം കുറയ്ക്കാനും സമയം ലാഭിക്കാനും എഐ വഴി സാധിക്കുമെന്ന് ഉപഭോക്താക്കള്‍ കരുതുന്നു.ഉപഭോക്തൃ വികാരം മികച്ചതാണെന്ന്‌ ആക്‌സിസ് മൈ ഇന്ത്യ ചെയര്‍മാന്‍ പ്രദീപ് ഗുപ്ത പറഞ്ഞു.33 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 9,657 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

അതില്‍ 68 ശതമാനം ഗ്രാമീണ ഇന്ത്യക്കാരും 32 ശതമാനം നഗരവാസികളുമാണ്.

X
Top