മുംബൈ:ഏഴ് പ്രാരംഭ ഓഹരി വില്‍പ്പനകളാണ് ഈ ആഴ്ച ഇന്ത്യന്‍ വിപണിയില്‍ നടക്കുന്നത്. ഐഡിയ ഫോര്‍ജ്, സയിന്റ് ഡിഎല്‍എം,പികെഎച്ച് വെഞ്ച്വേഴ്‌സ,പെന്റഗണ്‍ റബര്‍, ഗ്ലോബല്‍ പെറ്റ്,്ത്രിദ്യ ടെക്, സിന്‍ോപ്ടിക്‌സ് എന്നിവയാണ് ഐപിഒ നടത്തുന്ന കമ്പനികള്‍. ഇതില്‍ ഐഡിയ ഫോര്‍ജ്, സയിന്റ് ഡിഎല്‍എം,പികെഎച്ച് വെഞ്ച്വേഴ്‌സ് എന്നിവ മെയിന്‍ ബോര്‍ഡിലും മറ്റുള്ളവ എസ്എംഇ പ്ലാറ്റ്‌ഫോമിലും ലിസ്റ്റ് ചെയ്യും.
ഈ കമ്പനികള്‍ ചേര്‍ന്ന് 1600 കോടി രൂപയ്ക്ക് മുകളില്‍ സമാഹരിക്കും.
ഐഡിയ ഫോര്‍ജ്: ഐഡിയഫോര്‍ജ് ടെക്നോളജിയുടെ പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ) അടുത്ത തിങ്കളാഴ്ച (ജൂണ്‍ 26)സബ്സ്‌ക്രിപ്ഷനായി തുറക്കും.ജൂണ്‍ 29 വരെ നീളുന്ന ഐപിഒയില്‍ 240 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 326.44 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൊത്തം 566 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്നു.
638-672 രൂപയാണ് പ്രൈസ് ബാന്‍ഡ്. 22 ഇക്വിറ്റ ഷെയറുകളുടെ ലോട്ടിന് നിക്ഷേപകര്‍ക്ക് അപേക്ഷിച്ചു തുടങ്ങാം. മൊത്തം ഇഷ്യുവിന്റെ 75 ശതമാനം യോഗ്യതയുള്ള നിക്ഷേപ ലേലക്കാര്‍ക്കായി (ക്യുഐബി) നീക്കിവച്ചിട്ടുണ്ട്.
സ്ഥാപനേതര നിക്ഷേപകര്‍ക്ക് 15 ശതമാനവും ചില്ലറ നിക്ഷേപകര്‍ക്ക് 10 ശതമാനവും ജീവനക്കാര്‍ക്ക്13,112 ഓഹരികള്‍ 32 രൂപ നിരക്കിലും ലഭ്യമാക്കും. പ്രീ ഐപിഒ പ്ലെയ്സ്മെന്റ് വഴി കമ്പനി 60 കോടി രൂപ ഇതിനോടകം സമാഹരിച്ചു കഴിഞ്ഞു. മാപ്പിംഗ്, സെക്യൂരിറ്റി, നിരീക്ഷണ ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കായി ഡ്രോണുകള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന കമ്പനിയാണ് ഐഡിയഫോര്‍ജ്.
നിര്‍ദിഷ്ട ഐപിഒ വരുമാനം കടം തീര്‍ക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും ഉല്‍പ്പന്ന വികസനത്തിനും ഉപയോഗിക്കുമെന്ന് ഡിആര്‍എച്ച്പി പറയുന്നു. ജെഎം ഫിനാന്‍ഷ്യലും ഐഐഎഫ്എല്‍ ക്യാപിറ്റലും നിക്ഷേപ ബാങ്കുകളാകുമ്പോള്‍ ഷാര്‍ദുല്‍ അമര്‍ചന്ദ് മംഗല്‍ദാസും ഖൈതാന്‍ ആന്‍ഡ് കോയുമാണ് നിയമോപദേശകരാകുന്നത്.
പ്രതിരോധ, ആഭ്യന്തര സുരക്ഷാ യുഎവി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍സ്) സെഗ്മെന്റിലെ മാര്‍ക്കറ്റ് ലീഡറാണ് ഐഐടി ബോംബെ പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച ഐഡിയഫോര്‍ജ്. കമ്പനി വെബ്‌സൈറ്റ് പറയുന്നതനുസരിച്ച് ഇന്ത്യയിലുടനീളം പ്രവര്‍ത്തനവിന്യാസമുണ്ട്. ഓരോ അഞ്ച് മിനിറ്റിലും നിരീക്ഷണത്തിനും മാപ്പിംഗിനുമായി ഒരു ഐഡിയ ഫോര്‍ജ് ഡ്രോണ്‍ ടേക്ക് ഓഫ് ചെയ്യപ്പെടുന്നു.
യുഎവികള്‍ ഇതിനോടകം 300,000-ലധികം ഫ്‌ലൈറ്റുകള്‍ പൂര്‍ത്തിയാക്കി. ഡ്രോണ്‍ ഇന്‍ഡസ്ട്രി ഇന്‍സൈറ്റ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ഡ്യുവല്‍ യൂസ് വിഭാഗത്തില്‍ (സിവില്‍, ഡിഫന്‍സ്) കമ്പനി ആഗോളതലത്തില്‍ ഏഴാം സ്ഥാനക്കാരാണ്. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (‘VTOL’) യുഎവികള്‍ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചു.
ക്വാല്‍കോം, ഇന്‍ഫോസിസ്, ഫ്‌ലോറിന്‍ട്രീ ക്യാപിറ്റല്‍ പാര്‍ട്ണേഴ്സ് പിന്തുണയുള്ള കമ്പനിയാണ്. മുന്‍ ബ്ലാക്ക്സ്റ്റോണ്‍ എക്സിക്യുട്ടീവ് മാത്യു സിറിയക് സഹസ്ഥാപകനാണ്. പ്രധാന ബോര്‍ഡില്‍ ഇടം പിടിക്കുന്ന ആദ്യ ഡ്രോണ്‍ കമ്പനി കൂടിയായി മാറുകയാണ് ഇപ്പോള്‍ ഐഡിയ ഫോര്‍ജ്.
ദ്രോണാചാര്യ ഏരിയല്‍ ഇന്നൊവേഷന്‍സ് 2022 ഡിസംബറില്‍ ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
സയിന്റ് ഡിഎല്‍എം:
യെന്റ് അനുബന്ധ കമ്പനിയായ സിയെന്റ് ഡിഎല്‍എമ്മിന്റെ ഐപിഒ ജൂണ്‍ 27 ന് തുടങ്ങും. ജൂണ്‍ 30 വരെ നീളുന്ന പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) പ്രൈസ് ബാന്റ് 250-260 രൂപയാണ്. 592 കോടി രൂപയാണ് കമ്പനി സമാഹരിക്കാനുദ്ദേശിക്കുന്നത്.
പ്രീ ഐപിഒ പ്ലേസ്‌മെന്റ് മുഖേന കമ്പനി നേരത്തെ 108 കോടി രൂപ സമാഹരിച്ചിരുന്നു. പൂര്‍ണ്ണമായും ഫ്രഷ് ഇഷ്യുവാണ് നടത്തുക. 592 കോടി രൂപയുടെ 22339623 ഓഹരികള്‍ പ്രാഥമിക വിപണിയില്‍ എത്തിക്കും.
56 ഓഹരികളുടെ ലോട്ട് മുതല്‍ അപേക്ഷിക്കാം. 75 ശതമാനം യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്കും (ക്യുഐബി) 15 ശതമാനം ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകര്‍ക്കും (എച്ച്എന്‍ഐ), 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കുമായി മാറ്റി വച്ചിരിക്കുന്നു.
ഒരു സംയോജിത ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സേവന (EMS) കമ്പനിയാണ് സയിന്റ് ഡിഎല്‍എം. എയ്‌റോസ്‌പേസ്, പ്രതിരോധം, വൈദ്യശാസ്ത്രം, ഊര്‍ജം, റെയില്‍വേ, മറ്റ് വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത്.
ഈ മേഖലകള്‍ക്കായി ം എന്‍ഡ്-ടു-എന്‍ഡ് (ഇ2ഇ) നിര്‍മ്മാണം, അസംബ്ലി, റിപ്പയര്‍ ശേഷികള്‍, റീ-എന്‍ജിനീയറിംഗ് സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഹണിവെല്‍ ഇന്റര്‍നാഷണല്‍, തേല്‍സ് ഗ്ലോബല്‍ സര്‍വീസസ്, എബിബി, ഭാരത് ഇലക്ട്രോണിക്‌സ്, മോള്‍ബിയോ ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങിയ കമ്പനികള്‍ ക്ലൈന്റുകളായുണ്ട്. 2022 സെപ്റ്റംബറില്‍, കമ്പനി 15.7 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ സൈയന്റ് ലിമിറ്റഡിന് 566 രൂപ ഇഷ്യു വിലയില്‍ അനുവദിച്ചു.
മൊത്തം 8.86 കോടി രൂപയുടെ ഓഹരികളാണിത്. 2022 സെപ്തംബര്‍ 30-ന് അവസാനിച്ച ആറ് മാസങ്ങളില്‍, അറ്റാദായം 1 340.27 കോടി രൂപയായി . നേരത്തെ 3.42 കോടി രൂപയായിരുന്നു അറ്റാദായം. 2022 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ വരുമാനം 720.53 കോടി രൂപയാണ്.
ലാഭം 39.8 കോടി രൂപ. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 6.7 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആക്‌സിസ് ക്യാപിറ്റലും ജെഎം ഫിനാന്‍ഷ്യലുമാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍, രജിസ്ട്രാറായി കെഫിന്‍ ടെക്‌നോളജീസിനെ നിയമിച്ചിട്ടുണ്ട്.
പികെഎച്ച് വെഞ്ച്വേഴ്‌സ്: നിര്‍മ്മാണ കമ്പനിയായ പികെഎച്ച് വെഞ്ച്വേസിന്റെ ഐപിഒ ജൂണ്‍ 30 ന് തുടങ്ങി ജൂണ്‍ 4 ന് ക്ലോസ് ചെയ്യും. 380 കോടി രൂപയാണ് സമാഹാരിക്കുക. പ്രൈസ് ബാന്‍ഡ് പ്രഖ്യാപിച്ചിട്ടില്ല.
2.56 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യുവും 1.82 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ഇതില്‍ പ്രമോട്ടര്‍ പ്രവിണ്‍ കുമാര്‍ അഗര്‍വാളിന്റെ 73.73 ലക്ഷം ഓഹരികള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഹൈഡ്രോ പവര്‍ പ്രൊജക്ട് കെട്ടിപടുക്കുന്നതിനും ഗരുഡ കണ്‍സ്ട്രക്ഷന്‍സിന്റെ ദീര്‍ഘകാല പ്രവര്‍ത്തന മൂലധനത്തിനും ഫ്രഷ് ഇഷ്യു തുക ഉപയോഗിക്കുമെന്ന് കമ്പനി ഡിആര്‍എച്ച്പിയില്‍ പറഞ്ഞു. അനുബന്ധ കമ്പനിയായ ഹലൈപാനി ഹൈഡ്രോ പ്രൊജക്ടാണ് ഹൈഡ്രോപവര്‍ നിര്‍മ്മിക്കുന്നത്.
എസ്എംഇ ഐപിഒകള്‍
പെന്റഗണ്‍ റബര്‍: പെന്റഗണ്‍ റബ്ബറിന്റെ പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ) ജൂണ്‍ 26 തിങ്കളാഴ്ച സബ്സ്‌ക്രിപ്ഷനായി തുറക്കും. ജൂണ്‍ 30 വരെ നീളുന്ന ഐപിഒയില്‍ 10 രൂപ മുഖവിലയുള്ള 23.10 ലക്ഷം ഓഹരികളാണ് ഇഷ്യു ചെയ്യുക. 16.17 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്നു.
65-70 രൂപയാണ് ഇഷ്യുവില. 2000 ഓഹരികളുടെ ഒരു ലോട്ടിന് 1.4 ലക്ഷം രൂപയാണ് വില. ചില്ലറ നിക്ഷേപകര്‍ക്ക് ഒരു ലോട്ടിന് മാത്രമേ അപേക്ഷിക്കാനാകൂ.
അതേസമയം ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ (എച്ച്എന്‍ഐ) കുറഞ്ഞത് രണ്ട് ലോട്ടിനെങ്കിലും അപേക്ഷിക്കണം. മൊത്തം ഓഹരിയില്‍ 1.15 ലക്ഷം സണ്‍ഫ്്‌ളവര്‍ ബ്രോക്കിംഗ് എന്ന മാര്‍ക്കറ്റ് മെയ്ക്കറിനും 10.94 ലക്ഷം അല്ലെങ്കില്‍ ഓഫറിന്റെ 50 ശതമാനം യോഗ്യതയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍മാര്‍ക്കും (ക്യുഐബി) 3.3 ലക്ഷം അല്ലെങ്കില്‍ 15 ശതമാനം എച്ച്എന്‍ഐകള്‍ക്കും ശേഷിക്കുന്ന 7.65 ലക്ഷം അല്ലെങ്കില്‍ 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കുമായി മാറ്റിവച്ചിട്ടുണ്ട്.
ഐപിഒ വഴി സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധ, പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. അത് വഴി വിറ്റുവരവ് 55-60 ശതമാനം ഉയര്‍ത്താമെന്ന് കമ്പനി കരുതുന്നു. 2004 ല്‍ സ്ഥാപിതമായ പെന്റഗണ്‍ റബ്ബര്‍, റബ്ബര്‍ കണ്‍വെയര്‍ ബെല്‍റ്റുകള്‍, ട്രാന്‍സ്മിഷന്‍ ബെല്‍റ്റുകള്‍, റബ്ബര്‍ ഷീറ്റുകള്‍, എലിവേറ്റര്‍ ബെല്‍റ്റുകള്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനിയാണ്.
പഞ്ചാബിലെ ദേരാ ബസിയിലുള്ള നിര്‍മ്മാണ യൂണിറ്റ് പ്രതിവര്‍ഷം 300 ചതുരശ്ര കിലോമീറ്ററിലധികം കണ്‍വെയര്‍ റബ്ബര്‍ ബെല്‍റ്റുകള്‍ ഉത്പാദിപ്പിക്കുന്നു. 3.09 കോടി രൂപയാണ് 2023 സാമ്പത്തികവര്‍ഷത്തില്‍ നേടിയ അറ്റാദായം.35.12 കോടി രൂപ വരുമാനവും 4.29 കോടി രൂപ എബിറ്റയും രേഖപ്പെടുത്തി.
ഗോബല്‍ പെറ്റ് ഇന്റസ്ട്രീസ്: പിഇടി സ്‌ട്രെച്ച് ബ്ലോ മോള്‍ഡിംഗ് മെഷീന്‍ നിര്‍മ്മാതാവും കയറ്റുമതിക്കാരനുമായ ഗ്ലോബല്‍ പെറ്റ് ഇന്‍ഡസ്ട്രീസിന്റെ രണ്ടാമത്തെ പബ്ലിക് ഇഷ്യു ജൂണ്‍ 29 ന് സബ്‌സ്‌ക്രിപ്ഷനായി തുറക്കും. ജൂലായ് മൂന്നിന് അവസാനിക്കും. 27 ലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യുവാണ് ഐപിഒയിലുള്ളത്. 13.23 കോടി രൂപ സമാഹരിക്കും.
ഫാക്ടറി കെട്ടിടം പണിയുന്നതിനാണ് ഈ പണം പ്രധാനമായും വിനിയോഗിക്കുക.
ത്രിധ്യ ടെക്, സിനോപ്റ്റിക്‌സ് ടെക്‌നോളജീസ്:
ത്രിധ്യ ടെക്, സിനോപ്റ്റിക്‌സ് ടെക്‌നോളജീസ് എന്നീ രണ്ട് ഐപിഒകള്‍ കൂടി വരുന്ന ആഴ്ചയിലെ അവസാന ദിവസമായ ജൂണ്‍ 30 ന് ആരംഭിക്കുന്നുണ്ട്. ജൂലൈ അഞ്ചിനാണ് ഇവ രണ്ടും അവസാനിക്കുക.
ത്രിധ്യ ടെക്: സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് സര്‍വീസസ് ദാതാക്കളായ ത്രിധ്യ ടെക് 26.41 കോടി രൂപയാണ് സമാഹരിക്കുന്നത്. 35-42 രൂപയാണ് പ്രൈസ് ബാന്‍ഡ്. 62.88 ലക്ഷം ഓഹരികള്‍ പുറത്തിറക്കും.
ഫ്രഷ് ഇഷ്യുവാണ് ഐപിഒ. സുരക്ഷിതവും അല്ലാത്തതുമായ കടങ്ങള്‍ തീര്‍ക്കാനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും തുക ഉപയോഗിക്കുമെന്ന് ഡിആര്‍എച്ച്പി പറയുന്നു.
സിനോപ്റ്റിക്‌സ് ടെക്‌നോളജീസ്: മറ്റൊരു ഐടി കമ്പനിയായ സിനോപ്റ്റിക്‌സ് ടെക് 54.03 കോടി രൂപയാണ് സമാഹരിക്കുക. 22.8 ലക്ം ഓഹരികള്‍ 237 രൂപ വിലയിലാണ് പ്രാഥമിക വിപണിയെലിത്തുന്നത്. 35.08 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 18.96 കോടി രൂപയുടെ ഒഎഫ്എസും (ഓഫര്‍ ഫോര്‍ സെയില്‍) ഐപിഒയില്‍ ഉ്ള്‍പ്പെടുത്തിയിരിക്കുന്നു.