ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

2000 രൂപ നോട്ടുകളില്‍ 76 ശതമാനവും തിരിച്ചെത്തി: ആര്‍ബിഐ

മുംബൈ: പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ 76 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ജൂലൈ മൂന്നിന് അറിയിച്ചു. ഈ വര്‍ഷം മെയ് 19-നാണ് 2000 രൂപ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്.

മെയ് 19 മുതല്‍ ജൂണ്‍ 30 വരെ ബാങ്കുകള്‍ക്ക് 2.72 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് മൊത്തം പ്രചാരത്തിലുണ്ടായിരുന്നതിന്റെ 76 ശതമാനം വരുമെന്നും ആര്‍ബിഐ പറഞ്ഞു. ഇനി 0.84 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളത്.

പ്രധാന ബാങ്കുകളില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രചാരത്തില്‍ നിന്ന് തിരികെ ലഭിച്ച 2000 രൂപയുടെ നോട്ടുകളില്‍ 87 ശതമാനവും നിക്ഷേപത്തിന്റെ രൂപത്തിലായിരുന്നു. ബാക്കി വരുന്ന 13 ശതമാനം എക്‌സ്‌ചേഞ്ച് ചെയ്‌തെന്നുമാണ്.

ആകെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. മെയ് 19-ലെ പ്രഖ്യാപനത്തിന് ശേഷം ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ 2000 രൂപയുടെ നോട്ടുകള്‍ ജൂണ്‍ രണ്ടാം തീയതിയോടെ തിരിച്ചെത്തി. ഇതില്‍ 85 ശതമാനവും നിക്ഷേപങ്ങളായിട്ടാണ് തിരിച്ചെത്തിയതെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു. ബാക്കിയുള്ളവ എക്‌സ്‌ചേഞ്ചായിട്ടാണു തിരിച്ചെത്തിയത്.

ഒരേസമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയുമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. സെപ്തംബര്‍ 30 വരെ ഇത്തരത്തില്‍ മാറ്റിവാങ്ങാനും എക്‌സ്‌ചേഞ്ച് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

2018-19 ന് ശേഷം 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ ആര്‍ബിഐ അച്ചടിച്ചിരുന്നില്ല. 2017 മാര്‍ച്ചിന് മുമ്പ് അച്ചടിച്ചവയായിരുന്നു ഭൂരിഭാഗം 2000 രൂപയുടെ നോട്ടുകളും. അഞ്ച് വര്‍ഷമാണ് 2000 രൂപയുടെ നോട്ടിന് നിശ്ചയിച്ച ദൈര്‍ഘ്യം.

എന്നാല്‍ 2023 ആയപ്പോള്‍ അഞ്ച് വര്‍ഷം പിന്നിട്ടെന്നും ആര്‍ബിഐ സൂചിപ്പിച്ചു. 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഇതും ഒരു കാരണമായിരുന്നു.

2016-ലെ ഡീമോണിട്ടൈസേഷനു ശേഷം കറന്‍സി നോട്ടുകളുടെ ആവശ്യകത ഉയര്‍ന്നു. മാത്രമല്ല, അന്ന് ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്നത്തെ പോലെ പ്രചാരം നേടിയിരുന്നില്ല. പൊതുജനങ്ങളുടെ കറന്‍സി ആവശ്യകത നിറവേറ്റാനായിരുന്നു 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്.

എന്നാല്‍ ഇപ്പോള്‍ ആവശ്യകത ഇല്ലാതായി. അതിനാലാണു 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.

2023 ജൂണ്‍ രണ്ട് വരെയുള്ള കണക്ക്പ്രകാരം നിക്ഷേപയിനത്തില്‍ വിവിധ ബാങ്കുകളിലേക്ക് ഒഴുകിയെത്തിയ 2000 രൂപയുടെ നോട്ടുകള്‍ 3.26 ട്രില്യന്‍ മൂല്യമുള്ളതാണെന്ന് ആര്‍ബിഐ ഡാറ്റ വിശദമാക്കുന്നു. അതോടെ ബാങ്ക് നിക്ഷേപം 187.02 രൂപയിലെത്തിയിരുന്നു.

ബാങ്കുകള്‍ കൂടാതെ പോസ്റ്റോഫീസുകളിലും 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടെങ്കിലും ആളുകള്‍ ഭൂരിഭാഗവും ബാങ്കുകളിലാണ് നിക്ഷേപം നടത്തുന്നത്.

ടേം ഡിപ്പോസിറ്റുകളില്‍ 2.65 ലക്ഷം കോടി രൂപയുടെയും ഡിമാന്‍ഡ് ഡിപ്പോസിറ്റുകളില്‍ 760,968 കോടി രൂപയുടെയും വര്‍ധനയുണ്ടായി. അതോടെ വാര്‍ഷിക നിക്ഷേപ വളര്‍ച്ചാ നിരക്ക് 11.8 ശതമാനവുമായി. ഇത് മുന്‍വര്‍ഷം 9.3 ശതമാനമായിരുന്നു.

2023 ജൂണ്‍ എട്ടിന് പണ നയം പ്രഖ്യാപിച്ചതിനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ എസ്.കെ. ദാസ് പറഞ്ഞത്, 2023 മാര്‍ച്ച് 31 വരെ 3.62 ലക്ഷം കോടി രൂപയുടെ 2,000 നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നാണ്.

മെയ് 19-ന് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം 2000 രൂപയുടെ ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയെന്നും എസ്.കെ. ദാസ് അറിയിച്ചിരുന്നു.

റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ട് പിന്‍വലിക്കുന്നതായി പ്രഖ്യാപനം നടത്തി ഒരാഴ്ച പിന്നിട്ടപ്പോള്‍ 17,000 കോടി രൂപയുടെ 2000 രൂപാ നോട്ടുകളാണ് എസ്ബിഐയില്‍ തിരിച്ചെത്തിയതെന്നു ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര അറിയിച്ചു.

ഇതില്‍ 14,000 കോടി രൂപയും നിക്ഷേപമായിട്ടാണ് തിരിച്ചെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

X
Top