
കൊച്ചി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര 775 കോടി രൂപ ലാഭം രേഖപ്പെടുത്തി. ഡിസംബറില്‍ അവസാനിച്ച പാദത്തിലാണ് ഈ നേട്ടം. ഇക്കാലയളവില്‍ നിക്ഷേപ വളര്‍ച്ച 12 ശതമാനം ഉയര്‍ന്ന് 2,08436 കോടിയായി. ബാങ്കിന്‍റെ അറ്റാദായം 138.76 ശതമാനം വര്‍ധിച്ചതായി മാനേജിംഗ് ഡയറക്ടര്‍ എ.എസ്. രാജീവ് അറിയിച്ചു.
പ്രവര്‍ത്തനലാഭം മുന്‍വര്‍ഷത്തേക്കാള്‍ 35.94 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. 1162 കോടി രൂപയില്‍ നിന്ന് 1,580 കോടി രൂപയായി വര്‍ധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കിട്ടാക്കടങ്ങള്‍ നികത്താനുള്ള വകയിരുത്തല്‍ 1000 കോടി രൂപയാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
ഓഹരി വിഹിതം നാലാം പാദത്തില്‍ 500 മുതല്‍ 1000 കോടി വരെ ഉയര്‍ത്തും. ബാങ്ക് ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ 2200 ശാഖകളുമായി പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്നും മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.