മുംബൈ: മഗല്ലനിക് ക്ലൗഡ് ലിമിറ്റഡ്, ആനന്ദ് രതി, കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് ലിമിറ്റഡ്, കമ്മിന്‍സ് ഇന്ത്യ, ഡിഎല്‍എഫ്, സെന്‍ട്രം ഇലക്ട്രോണിക്സ് ലിമിറ്റഡ്, സിഗാച്ചി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എസ് എച്ച് കേല്‍ക്കര്‍ ആന്‍ഡ് കമ്പനി ലിമിറ്റഡ് എന്നീ ഓഹരികള്‍ 2022 ആഗസ്റ്റ് 2,ചൊവ്വാഴ്ച എക്‌സ് ഡിവിഡന്റ് വ്യാപാരം തുടങ്ങും. ആഗസ്ത് 3 ആണ് ഈ കമ്പനികള്‍ ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ടി+2 റോളിംഗ് സിസ്റ്റം കാരണം, ഡിവിഡന്റ് അര്‍ഹതയ്ക്കായി, റെക്കോര്‍ഡ് തീയതിക്ക് രണ്ട് ദിവസം മുമ്പെങ്കിലും ഓഹരികള്‍ വാങ്ങണം.എക്‌സ്ഡിവിഡന്റ് തീയതിയിലും അതിന് ശേഷവും ഡിവിഡന്റ് ലഭ്യമല്ലാത്ത ട്രേഡിംഗാണ് നടക്കുക.
മഗല്ലനിക് ക്ലൗഡ് ലിമിറ്റഡ്
10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 0.50 രൂപയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്.
ആനന്ദ് രതി
ഓഹരിയൊന്നിന് 6 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം.
കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് ലിമിറ്റഡ്
2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപ അഥവാ 150 ശതമാനം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു.
കമ്മിന്‍സ് ഇന്ത്യ
2 രൂപ മുഖവിലയുള്ള 277,200,000 ഓഹരികള്‍ക്ക് 10.5 രൂപ അഥവാ 525 ശതമാനം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു.
ഡിഎല്‍എഫ്
2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപ അഥവാ 150 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
സെന്‍ട്രം ഇലക്ട്രോണിക്സ് ലിമിറ്റഡ്
10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2.50 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം.
സിഗാച്ചി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1 രൂപ അഥവാ 10 ശതമാനം ഇടക്കാല ലാഭവിഹിതമാണ് കമ്പനി വിതരണം ചെയ്യുക.
എസ് എച്ച് കേല്‍ക്കര്‍ ആന്‍ഡ് കമ്പനി ലിമിറ്റഡ്
10 രൂപ മുഖവിലയുള്ള 13,84,20,801 മുഴുവന്‍ അടച്ചു തീര്‍ത്ത ഓഹരികള്‍ക്ക് 0.75 രൂപ അഥവാ 7.5 ശതമാനം ലാഭവിഹിതം