ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഐപിഎല്‍ ഇനി ഡെക്കാകോണ്‍; 82,665 കോടി രൂപയുടെ ബിസിനസ് മൂല്യം

മുംബൈ: സഹസ്ര കോടികള്‍ മറിയുന്ന ആഗോള സ്‌പോര്‍ട്ട്‌സ് ബിസിനസിലെ ഇളമുറക്കാരനായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഥവാ ഐപിഎല്‍ മത്സരത്തെ ഒരു ഡെക്കാകോണ്‍ കമ്പനി എന്നു കൂടി ഇനി വിശേഷിപ്പിക്കേണ്ടി വരും.

2020 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ ഐപിഎല്ലിന് 75 ശതമാനം അധികം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചുവെന്നും, 2022 ആയപ്പോഴേയ്ക്കും ഐപിഎല്ലിന്റെ ബിസിനസ് മൂല്യം 1,090 കോടി യുഎസ് ഡോളറായെന്നും (ഏകദേശം 82,665 കോടി ഇന്ത്യന്‍ രൂപ) കണക്കുകള്‍ വ്യക്തമാക്കുന്നു. ബിസിനസ് മൂല്യം 1000 കോടി യുഎസ് ഡോളര്‍ പിന്നിടുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് ഡെക്കാകോണ്‍ എന്ന് വിളിയ്ക്കുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐപിഎല്‍ എന്നത് 620 കോടി യുഎസ് ഡോളര്‍ മൂല്യമുള്ള ബിസിനസായിരുന്നുവെന്നും ഡി ആന്‍ഡ് പി അഡൈ്വസറി പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ 2008ല്‍ ബിസിസിഐ ആരംഭിച്ച ഐപിഎല്‍ മത്സരങ്ങള്‍ക്ക് വരും വര്‍ഷങ്ങളിലും മൂല്യം ഇരട്ടിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

രാജ്യത്തെ ന്യു ഏജ് സ്റ്റാര്‍ട്ടപ്പുകളിലെ മിന്നും താരം എന്ന് ഐപിഎല്ലിനെ വിശേഷിപ്പിച്ചാലും തെറ്റില്ല. വളര്‍ച്ചാ വേഗത സംബന്ധിച്ച റെക്കോര്‍ഡിന്റെ കാര്യത്തിലാണെങ്കിലും ഒട്ടേറെ ബിസിനസുകളെ ഞൊടിയിടയിലാണ് ഐപിഎല്‍ പിന്നിലാക്കിയത്.

മൂല്യ വര്‍ധനവിന് പിന്നില്‍

സംപ്രേക്ഷണ അവകാശവുമായി ബന്ധപ്പെട്ട് ബിസിസിഐ ഏര്‍പ്പെട്ട കരാറുകളാണ് ഐപിഎല്ലിന്റെ മൂല്യം ഇരട്ടിയാക്കിയത്. ഇതിനു പുറമേയാണ് ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിങ്ങനെ രണ്ട് പുതിയ ടീമുകളെ കൂടി മത്സരത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചത്.

ഈ നീക്കത്തോടെ ഐപിഎല്‍ ബിസിനസിലേക്കുള്ള പണമൊഴുക്കും വര്‍ധിച്ചു. ഡിസ്‌നി സ്റ്റാറിന് 23,575 കോടി രൂപയ്ക്കും, വയാകോം 18ന് 23,758 കോടി രൂപയ്ക്കുമാണ് ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം ബിസിസിഐ നല്‍കിയത്.

ഒരു സീസണില്‍ നടത്തുന്ന മത്സരങ്ങളുടെ എണ്ണം 74ല്‍ നിന്നും 94 ആയി ഉയര്‍ത്തിയതും ഐപിഎല്ലിന്റെ മൂല്യത്തില്‍ വന്‍ വളര്‍ച്ച നല്‍കി.

ഓരോ ടീമുകളുടെയും ആകെ മൂല്യം കണക്കാക്കിയാല്‍ തന്നെ ശതകോടികളാണ്. 2021ലെ കണക്കുകള്‍ പ്രകാരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനാണ് ഏറ്റവുമധികം മൂല്യം, ഇത് ഏകദേശം 611 കോടി രൂപ വരും.

X
Top