Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

9 ഉത്പന്നങ്ങൾ ഡ്യൂട്ടി രഹിത കയറ്റുമതി പട്ടികയിലേക്ക്

ലക്ട്രോണിക് വാഹനങ്ങൾക്ക് പ്രോത്സാഹനം. ഇലക്ട്രോണിക് വാഹനങ്ങൾക്കും മൊബൈൽ ഫോണുകൾ്ക്കും വില കുറയും.

9 ഉത്പന്നങ്ങൾ ഡ്യൂട്ടി രഹിത കയറ്റുമതി പട്ടികയിലേക്ക്. ലിഥിയം അയേൺ ബാറ്ററുകളുടെ വിലകുറയും. ലിഥിയം അയോൺ ബാറ്ററി ഉത്പാദഗനത്തിന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപടി. 38 മൂലധന ഉത്പന്നങ്ങൾ കൂടി നികുതികളിൽ നിന്നൊഴിവാക്കി.

36 ജീവൻ രക്ഷാ മരുന്നുകളെ കസ്റ്റംസ് നികുതിയിൽ നിന്ന് ഒഴിവാക്കും.കാൻസർ ഉൾപ്പെടെയുള്ള രോഗികൾക്ക് പ്രയോജനം ലഭിക്കും. ആറ് ജീവൻ രക്ഷാ മരുന്നുകൾക്ക് കസ്റ്റംസ് തീരുവ കുറച്ചു. ഉത്പന്നങ്ങളുടെ വിൽപനയ്ക്ക് ടി ഡി എസും ടി സി എസും ബാധകമാക്കി.

അതേസമയം രാജ്യം പുതിയ ആദായ നികുതി നയത്തിലേക്കെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ബില്ല് അടുത്താഴ്ച. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിലേക്ക്. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപരിധി 74 ശതമാനത്തിൽ നിന്ന് 100 ശതമാനമാക്കി.

പുതിയ ആദായ നികുതി ബില്ലിൽ ലളിതമായ വ്യവസ്ഥകളാകുമെന്ന് ധനമന്ത്രി. വ്യക്തിഗത ആദായ നികുതി പരിഷ്കാരം അവസാനം. ധന കമ്മി കടം കുറയ്ക്കുന്ന തരത്തിലേക്ക് പുനക്രമീകരിക്കും. കസ്റ്റംസ് താരിഫ് പ്രായോഗികമാക്കുമെന്ന് ധനനമന്ത്രി പറഞ്ഞു.

സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. രാജ്യത്തിന്റെ വികസനത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

X
Top