2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ക്രിസ്മസ്-പുതുവത്സരം: സപ്ലൈകോയ്ക്ക് 93 കോടി രൂപയുടെ വിൽപ്പന

തിരുവനന്തപുരം: ഡിസംബർ 21 മുതൽ ജനുവരി രണ്ടു വരെ സപ്ലൈകോയുടെ മുഴുവൻ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വിൽപ്പന 92.83 കോടി രൂപ. സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളിൽ മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വിൽപ്പനയാണ് ഉണ്ടായത്.

18,50,229 റേഷൻ കാർഡ് ഉടമകളാണ് ഈ കാലയളവിൽ സബ്‌സിഡി സാധനങ്ങൾ വാങ്ങിയത്. ആലപ്പുഴ, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് ജില്ലാ ഫെയറുകൾ ഉണ്ടായിരുന്നത്.

ക്രിസ്മസ് സമയത്ത് സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർമാർക്കറ്റുകളും ക്രിസ്മസ് – പുതുവത്സര ഫെയറുകളായി പ്രവർത്തിച്ചിരുന്നു. ഏറ്റവും കൂടുതൽ വില്പന നടന്നത് 2022 ഡിസംബർ 31നാണ്. 10.84 കോടി രൂപയുടെ വില്പന അന്നേദിവസം നടന്നു.

ഡിസംബർ 21 മുതൽ ജനുവരി രണ്ടുവരെ സപ്ലൈകോ വില്പനശാലകളിലൂടെയും ഫെയറുകളിലൂടെയും ചെലവായ സബ്‌സിഡി സാധനങ്ങളുടെ അളവ് താഴെ പറയും പ്രകാരമാണ്: ചെറുപയർ -374552 കിലോ, കടല-335475, അരി (മട്ട, കുറുവ, ജയ)- 4653906, പച്ചരി-149216, മല്ലി- 212255, മുളക് -250568, പഞ്ചസാര -1239355, തുവരപ്പരിപ്പ് -333416, ഉഴുന്ന്- 605511, വൻപയർ -208714 , ശബരി വെളിച്ചെണ്ണ – 421553 ലിറ്റർ.

X
Top