Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഫ്രാന്‍സില്‍ യുപിഐ ഉപയോഗിക്കാന്‍ ധാരണ

ന്യൂഡല്‍ഹി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിക്കാന്‍ ഫ്രാന്‍സ് സമ്മതിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിക്കുന്നു. ഇതോടെ ഇന്ത്യന്‍ നൂതനാവിഷ്‌ക്കാരത്തിന്റെ വിപണി വിപുലീകൃതമായി. ഈഫല് ടവറിന് മുകളില് നിന്ന് യുപിഐ ഉപയോഗിച്ച് പണമടയ്ക്കാന് താമസിക്കാതെ കഴിയും, പ്രധാനമന്ത്രി പറഞ്ഞു.

സീന് നദി ദ്വീപിലെ പ്രകടന കലാ കേന്ദ്രമായ ലാ സെയ്‌ന് മ്യൂസിക്കലില്, ഇന്ത്യന് സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “ഫ്രാന്‍സില്‍, യുപിഐ ഉപയോഗിക്കാന്‍ കരാറുണ്ടാക്കിയിട്ടുണ്ട്..ഇത് ഈഫല്‍ ടവറില്‍ നിന്ന് ആരംഭിക്കും. ഇനി ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് യുപിഐ വഴി ഈഫല്‍ ടവറില്‍ രൂപയില്‍ പണമടയ്ക്കാന്‍ കഴിയും, “പ്രധാനമന്ത്രി പറഞ്ഞു.

ഫ്രാന്‍സിലെ ഓണ്‍ലൈന്‍ പെയ്മന്റ് സംവിധാനം ലൈറയുമായി 2022 ല്‍ നാഷണല്‍ പെയ്മന്റ് കോര്‍പേേറഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യും ധാരണ പത്രം ഒപ്പുവച്ചിരുന്നു. യുപിഐയും സിംഗപ്പൂരിന്റെ പേ നൗവും 2023 ല്‍ സമാന കരാറില്‍ ഒപ്പുവച്ചു.

യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ ഇതിനകം യുപിഐ പേയ്‌മെന്റ് സംവിധാനം സ്വീകരിച്ചിട്ടുണ്ട്. യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാനുള്ള ശ്രമതതിലാണ് എന്‍പിസിഐ ഇന്റര്‍നാഷണല്‍.

X
Top