കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇന്ത്യയുടെ കരുതൽ വിദേശ നാണ്യ ശേഖരത്തിൽ ഇടിവ്

മുംബൈ: ഒക്ടോബര്‍ 11 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ ഫോറെക്സ് കരുതല്‍ ശേഖരം 10.746 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 690.43 ബില്യണ്‍ ഡോളറായി. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് വിദേശനാണ്യ ശേഖരത്തില്‍ കുറവുണ്ടാകുന്നത്.

മുന്‍ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ കരുതല്‍ ധനം 3.709 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 701.176 ബില്യണ്‍ ഡോളറായിരുന്നു. സെപ്റ്റംബര്‍ അവസാനമാണ് കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 704.885 ബില്യണ്‍ ഡോളറിലെത്തിയത്.

ഒക്ടോബര്‍ 11 ന് അവസാനിച്ച ആഴ്ചയില്‍, കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 10.542 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 602.101 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡോളറിന്റെ അടിസ്ഥാനത്തില്‍ പ്രകടിപ്പിക്കുന്ന, വിദേശ കറന്‍സി ആസ്തികളില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യവര്‍ധന അല്ലെങ്കില്‍ മൂല്യത്തകര്‍ച്ചയുടെ ഫലവും ഉള്‍പ്പെടുന്നു.

ഈ ആഴ്ചയില്‍ സ്വര്‍ണ കരുതല്‍ ശേഖരം 98 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 65.658 ബില്യണ്‍ ഡോളറായി. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആര്‍) 86 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 18.339 ബില്യണ്‍ ഡോളറിലെത്തിയതായി അപെക്സ് ബാങ്ക് അറിയിച്ചു.

റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഐഎംഎഫുമായുള്ള ഇന്ത്യയുടെ കരുതല്‍ നില 20 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 4.333 ബില്യണ്‍ ഡോളറായി, അപെക്‌സ് ബാങ്ക് ഡാറ്റ കാണിക്കുന്നു.

X
Top