ചരക്ക് സേവന നികുതി പിരിവിൽ വർധനപഞ്ചസാര വിലക്കയറ്റം തടയാന്‍ നടപടി; സ്റ്റോക്ക് പരിധി ലംഘിച്ചാല്‍ കടുത്തനടപടിയെന്ന് കേന്ദ്രംമാനുഫാക്ചറിംഗ് പിഎംഐ എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍ചരക്കുനീക്കത്തിൽ കുതിച്ചുമുന്നേറി വിഴിഞ്ഞംക്രൂഡ് ഓയിൽ സംഭരണം: റഷ്യക്ക് പുറമേയുള്ള സപ്ലയർമാരെ തേടി ഇന്ത്യ

ഐപിഒയ്‌ക്ക്‌ അനുമതി തേടി കമ്പനികളുടെ നീണ്ട നിര

മുംബൈ: കമ്പനികളുടെ ഒരു നിര ഇനീഷ്യല്‍ പബ്ലിക്‌ ഓഫറു (ഐപിഒ)കള്‍ക്കായി അനുമതി തേടി സെബിയെ സമീപിക്കുന്നു.

ഓഹരി വിപണി ദുര്‍ബലമായിരുന്നിട്ടും ഒട്ടേറെ കമ്പനികളാണ്‌ പബ്ലിക്‌ ഇഷ്യു നടത്താന്‍ ഒരുങ്ങുന്നത്‌. കഴിഞ്ഞ മൂന്ന്‌ ദിവസം മാത്രം 13 കമ്പനികളാണ്‌ ഐപിഒയ്‌ക്കു അനുമതി തേടി സെബിയെ സമീപിച്ചത്‌.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ സാമ്പത്തിക പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള അന്തിമതീയതി അടുത്തുവരുന്ന സാഹചര്യത്തിലാണ്‌ ഇത്‌. നിലവില്‍ 52 കമ്പനികള്‍ക്കാണ്‌ ഐപിഒ നടത്തുന്നതിനുള്ള സെബിയുടെ അനുമതി ലഭിച്ചിട്ടുള്ളത്‌.

65 കമ്പനികള്‍ പബ്ലിക്‌ ഇഷ്യുവിനുള്ള അനുമതി തേടി സെബിയ്‌ക്ക്‌ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.
ഫെബ്രുവരി മുതല്‍ ഐപിഒ വിപണി മന്ദഗതിയിലാണ്‌. 2025ല്‍ ഇതുവരെ ഒന്‍പത്‌ കമ്പനികള്‍ മാത്രമാണ്‌ പബ്ലിക്‌ ഇഷ്യു നടത്തിയത്‌. ഇവ 15,723 കോടി രൂപയാണ്‌ സമാഹരിച്ചത്‌.

2024ല്‍ 57 കമ്പനികള്‍ ഐപിഒ വഴി 1.6 ലക്ഷം കോടി രൂപ സമാഹരിച്ചിരുന്നു. മാര്‍ച്ചില്‍ ഒരു മെയിന്‍ ബോര്‍ഡ്‌ ഐപിഒ പോലും വിപണിയിലെത്തിയില്ല.

ഫെബ്രുവരി 24ന്‌ ലിസ്റ്റ്‌ ചെയ്‌ത ക്വാളിറ്റി പവര്‍ ആണ്‌ ഒടുവില്‍ വിപണിയിലെത്തിയ ഐപിഒ. 2025ല്‍ ഐപിഒ നടത്താന്‍ തീരുമാനിച്ച പല കമ്പനികളും ലിസ്റ്റിംഗ്‌ പദ്ധതികള്‍ മാറ്റിവെച്ചു. വിപണിയിലെ 30,000 കോടി രൂപയുടെ ഐപിഒകള്‍ മാറ്റിവെച്ചതായാണ്‌ അനലിസ്റ്റുകള്‍ കണക്കാക്കുന്നത്‌.

ഓഹരികളിലെ തുടര്‍ച്ചയായ ഇടിവ്‌, നിക്ഷേപകരുടെ താല്‍പ്പര്യ കുറവ്‌, ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം കുത്തനെ കുറയുന്ന പ്രവണത, ഈയിടെ ലിസ്റ്റ്‌ ചെയ്‌ത ചില ഓഹരികളുടെ ദുര്‍ബലമായ പ്രകടനം എന്നിവയെല്ലാം ഐപിഒ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌.

X
Top