കൊച്ചി: ദക്ഷിണേന്ത്യയിലെ ഐടി ആവാസവ്യവസ്ഥയിൽ നിർണായകമായ ഇന്ഫോപാര്ക്കിനു പുതിയ ലോഗോ.
വയലറ്റ്, നീല, പച്ച എന്നീ നിറങ്ങളിലുള്ള പുതിയ ലോഗോ, സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയുടെയും ഇന്‍ഫോപാര്‍ക്കിന്റെയും സക്രിയമായ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നതാണെന്ന് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ഇൻഫോപാർക്ക് പ്രവര്‍ത്തനം തുടങ്ങി 20 -ാം വർഷമാണിത്.
ഐടി ആവാസ വ്യവസ്ഥയായി ഇന്‍ഫോപാര്‍ക്ക് മാറുന്നതിന്റെ സൂചകമാണിതെന്ന് സുശാന്ത് പറഞ്ഞു. പ്രചോദനം, സഹകരണം, നൂതനത്വം എന്നീ ടാഗ് ലൈനും പുതിയ ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്‍ഫോപാര്‍ക്കിന്റെ എല്ലാ രേഖകളിലും ഇന്നലെ മുതൽ പുതിയ ലോഗോ ഉപയോഗിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കാക്കനാടുള്ള ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നും രണ്ടും കൂടാതെ കൊരട്ടിയില്‍ ഇന്‍ഫോപാര്‍ക്ക് തൃശൂര്‍, ആലപ്പുഴ ജില്ലയില്‍ ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല എന്നീ കാമ്പസുകളുണ്ട്.
582 കമ്പനികളിലായി 70,000 ഓളം ഐടി പ്രഫഷണലുകൾ ഇവിടെ ജോലി ചെയ്യുന്നു.