കൊച്ചി: സ്‌റ്റീല്‍ നിർമ്മാണ മേഖലയിലെ കമ്പനികള്‍ക്കായി പുതിയ ഉത്പാദന ബന്ധിത ആനുകൂല്യ(പി.എല്‍.ഐ) പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും. പി.എല്‍.ഐ പദ്ധതി 1.1ന്റെ ഉദ്‌ഘാടനം ഖന വ്യവസായ മന്ത്രി എച്ച്. ഡി കുമാര സ്വാമി നിർവഹിക്കും.
സ്‌പെഷ്യാലിറ്റി സ്റ്റീലിന്റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനും ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ച ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതിയിലൂടെ 27,106 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരുന്നു.
ഇതിലൂടെ 79 ലക്ഷം ടണ്‍ സ്‌പെഷ്യലിറ്റി സ്‌റ്റീല്‍ ഉത്പാദനവും 14,760 നേരിട്ടുള്ള തൊഴില്‍ അവസരങ്ങളും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയില്‍ പങ്കാളികളായ കമ്പനികളുമായി തുടർച്ചയായി നടത്തിയ ചർച്ചകളിലാണ് ആനുകൂല്യങ്ങള്‍ തുടരുന്നതിന് ധാരണയായത്.