ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി ഇന്നും നാളെയും കൊച്ചിയിൽഇൻവെസ്റ്റ് കേരള: തുടർ നടപടിക്ക് സംവിധാനംഇൻവെസ്റ്റ് കേരള: ഇന്റർനെറ്റ് പങ്കാളിയായി കെ ഫോൺനവകേരളം; വ്യവസായ കേരളംയുഎസ് താരിഫ് ഇന്ത്യന്‍ ജിഡിപിയില്‍ ഇടിവുണ്ടാക്കുമെന്ന് എസ്ബിഐ

സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡ്

മുംബൈ: ഏപ്രില്‍-ജനുവരി കാലയളവില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 1.55 ട്രില്യണ്‍ രൂപയായതായി റിപ്പോര്‍ട്ട്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ കയറ്റുമതിക്ക് കുതിപ്പേകിയത് കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയാണ്.

പദ്ധതിയുടെ സഹായത്തോടെ 2024 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 1.31 ട്രില്യണ്‍ രൂപ കവിഞ്ഞിരുന്നു.

സാമ്പത്തിക പ്രോത്സാഹനങ്ങള്‍ നല്‍കിക്കൊണ്ട് ആഭ്യന്തര ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു സര്‍ക്കാര്‍ സംരംഭമാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി.

ഉല്‍പ്പാദനം, നവീകരണം, കയറ്റുമതി എന്നിവയ്ക്കുള്ള ഒരു ആഗോള കേന്ദ്രമായി ഇന്ത്യയെ ഉയര്‍ത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഈ വര്‍ഷം ജനുവരിയില്‍ മാത്രം എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണ് സ്മാര്‍ട്ട്ഫോണ്‍ മേഖല കാഴ്ചവെച്ചത്. 250 ബില്യണ്‍ രൂപയുടെ ഉല്‍പ്പന്നങ്ങളാണ് രാജ്യത്തുനിന്നും ഈ മാസം കയറ്റി അയച്ചത്.

കഴിഞ്ഞവര്‍ഷം ജനുവരിയെ അപേക്ഷിച്ച് 140 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായത്.
ജനുവരി വരെയുള്ള 10 മാസത്തെ കയറ്റുമതി 2024 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 991.2 ബില്യണ്‍ രൂപയേക്കാള്‍ 56 ശതമാനം കൂടുതലുമാണ്.

ഈ കയറ്റുമതിയുടെ ഏകദേശം 70 ശതമാനവും ആപ്പിളിന്റെ ഐഫോണ്‍ വില്‍പ്പനക്കാരാണ് നടത്തിയത്. ഫോക്സ്‌കോണിന്റെ തമിഴ്നാട് പ്ലാന്റില്‍ നിന്നാണ് ഇതില്‍ പകുതിയോളം കയറ്റുമതിയും നടന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഫോക്സ്‌കോണിന്റെ കയറ്റുമതി 43 ശതമാനം വര്‍ധിക്കുകയും ചെയ്തു.

വിസ്‌ട്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതിനുശേഷം കര്‍ണാടക യൂണിറ്റില്‍ ഉത്പാദനം വര്‍ധിപ്പിച്ച ടാറ്റ ഇലക്ട്രോണിക്സിന്റെ വിഹിതം ഏകദേശം 22 ശതമാനമാണ്. തമിഴ്നാട് ആസ്ഥാനമായുള്ള പെഗാട്രോണ്‍ 12 ശതമാനവും സംഭാവന ചെയ്തു. ടാറ്റ ഇലക്ട്രോണിക്സ് അടുത്തിടെ കമ്പനിയില്‍ ഓഹരി ഏറ്റെടുത്തിട്ടുണ്ട്.

മൊത്തം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയുടെ 20 ശതമാനത്തോളമാണ് സാംസങ് സംഭാവന ചെയ്തത്. ബാക്കിയുള്ളത് ആഭ്യന്തര സ്ഥാപനങ്ങളില്‍ നിന്നും വ്യാപാരി കയറ്റുമതിയില്‍ നിന്നുമാണ്.

2025 സാമ്പത്തിക വര്‍ഷത്തില്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 20 ബില്യണ്‍ ഡോളറിലെത്തുമെന്ന് (1.68 ട്രില്യണ്‍ രൂപ) ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു.

ഒരു ദശാബ്ദം മുമ്പ്, ഇന്ത്യയിലെ 67-ാമത്തെ വലിയ കയറ്റുമതിയായിരുന്നു സ്മാര്‍ട്ട്ഫോണുകള്‍. എന്നാല്‍ ഇപ്പോള്‍ അത് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.2020 ഏപ്രിലില്‍ പിഎല്‍ഐ സ്‌കീം അവതരിപ്പിച്ചതിനുശേഷം, 2021 ഏപ്രില്‍ മുതല്‍ കയറ്റുമതി വര്‍ഷം തോറും വര്‍ധിച്ചു.

2021 സാമ്പത്തിക വര്‍ഷത്തില്‍ 233.9 ബില്യണ്‍ രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 473.4 ബില്യണ്‍ രൂപയായി ഇത് ഏകദേശം ഇരട്ടിയായി.

2023 സാമ്പത്തിക വര്‍ഷത്തിലും ഈ ആക്കം തുടര്‍ന്നു. കയറ്റുമതി വീണ്ടും ഇരട്ടിയായി 916.5 ബില്യണ്‍ രൂപയായി. 2024 സാമ്പത്തിക വര്‍ഷമായപ്പോഴേക്കും കയറ്റുമതി 1.31 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു, ഇത് സുസ്ഥിരമായ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു.

X
Top