കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

അക്വേറിയം വിപണിയിൽ പുത്തനുണർവ്

തിരുവനന്തപുരം: കൃത്രിമ പ്രജനനം വഴി അലങ്കാര മത്സ്യങ്ങളെ കരയിൽ സൃഷ്ടിക്കാനുള്ള കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ (CMFEI) ഗവേഷണം വിജയകരം.

വിപണിമൂല്യമേറയുള്ള കടൽ മത്സ്യങ്ങളായ ഡാംസൽ, ഗോബി വിഭാഗത്തിൽ പെട്ട രണ്ട് മത്സ്യങ്ങളുടെ കൃത്രിമ വിത്തുൽപാദനത്തിലാണ് വിഴിഞ്ഞം മേഖല കേന്ദ്രം വിജയിച്ചത്. അക്വേറിയം ബിസിനസ് രംഗത്ത് പുത്തനുണർവേകുന്നതാണ് പുതിയ നേട്ടം.

വിഴിഞ്ഞം മേഖല കേന്ദ്രം മേധാവി ഡോ. ബി സന്തോഷ്, പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. കൃഷ്ണ സുകുമാരൻ, ശാസ്ത്രജ്ഞനായ ഡോ. അംബരീഷ് പി ഗോപ്, ഗവേഷക വിദ്യാർത്ഥികളായ മുഹമ്മദ് അസീർ, കെഎസ് അനീഷ്, അർച്ചന സതീഷ്, അക്വേറിയം ജീവനക്കാരായ നിഷ, അഖിൽ എന്നിവരുൾപ്പെട്ട സംഘമാണ് ഗവേഷണത്തിന് പിന്നിൽ.

അലങ്കാര മത്സ്യപ്രേമികളുടെ ഇഷ്ട മീനുകളാണ് ഡാംസലും ഗോബിയും. കടലിൽ പവിഴിപ്പുറ്റുകളോടൊപ്പമാണ് അസ്യൂർ ഡാംസലിന്റെ ആവാസകേന്ദ്രം.

കടും മഞ്ഞ, നീല നിറങ്ളും നീന്തലിന്റെ പ്രത്യേകതയുമാണ് ഇവയെ ആകർ‌ഷിക്കുന്നത്. ഒരു മത്സ്യത്തിന് 350 രൂപ വരെയാണ് വില. വിദേശ വിപണിയിൽ ഇത് 25 ഡോളറാകും.

അക്വേറിയങ്ങളിൽ അടിയുന്ന മണൽ തുടച്ചെടുത്ത് ടാങ്കുകളെ വൃത്തിയായി സൂക്ഷിക്കുന്നതിൽ മിടുക്കരാണ് ഓർണേറ്റ് ഗോബി.

തിളങ്ങുന്ന കണ്ണുകൾ നീല, തവിട്ട്, ചുവപ്പ്, വെള്ള നിറങ്ങളിലുള്ള പുള്ളികളാൽ അലങ്കരിച്ചതുമാണ് ശരീരം. 250 രൂപ വരെയാണ് ഒരു മീനിന്റെ വില.

X
Top