Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്

CA. ടി എൻ സുരേഷ്
പാർട്നർ – സലിത & സുരേഷ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ്

ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച 2025 യൂണിയൻ ബജറ്റ് പൊതുവെ എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തുന്ന ഒന്നായി തന്നെ വിലയിരുത്താം. തീർച്ചയായും ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന ഒരു മേഖല തന്നെയാണ് നികുതി രംഗം. പ്രത്യക്ഷ നികുതിയുടെ കാര്യത്തിൽ പൊതുവെയുള്ള പ്രതീക്ഷകൾക്ക് അപ്പുറമുള്ള പ്രഖ്യാപനം ബജറ്റിൽ ഉണ്ടായെന്ന് തന്നെ വിലയിരുത്താൻ കഴിയും. വരുമാന നികുതിയുടെ കാര്യത്തിൽ ‘ട്രസ്റ്റ് ഫസ്റ്റ്, സ്‌ക്രൂട്ടിനൈസ് ലേറ്റർ’ എന്ന സമീപനം നികുതി ദായകരെ കൂടുതൽ വിശ്വാസത്തിൽ എടുത്തു കൊണ്ടുള്ളതാണെന്ന് വ്യക്തം. നികുതിയുമായി ബന്ധപ്പെട്ടുള്ള നയപ്രഖ്യാപനങ്ങളുടെ വിശദ വിവരങ്ങൾ അടുത്ത ആഴ്ച പുറപ്പെടുവിക്കുന്ന പുതിയ ഇൻകം ടാക്സ് ബില്ലിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

വരുമാന നികുതിയിലെ പുതിയ നികുതിയിളവുകൾ പുതിയ സ്‌കീമിൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് മാത്രമായിരിക്കും ലഭ്യമാവുകയെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. മുൻപ് 20 ലക്ഷം രൂപതയിൽ കൂടുതലുള്ള വാർഷിക വരുമാനത്തിന് 30% നികുതി നൽകേണ്ടിയിരുന്നപ്പോൾ പുതിയ ബജറ്റിൽ 24 ലക്ഷം രൂപയിൽ കൂടുതലുള്ള തുകയ്ക്കാണ് ഈ നിരക്ക്. അതുപോലെ ശമ്പളക്കാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ പ്രയോജനപ്പെടുത്തിക്കൊണ്ട് 12.75 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് നികുതിയിളവ് ലഭ്യമാകും. സമൂഹത്തിലെ മധ്യവർത്തി വിഭാഗം ജനങ്ങളുടെ കൈയിൽ കൂടുതൽ പണം എത്താനാണ് ഇത്തരം തീരുമാനങ്ങൾ സഹായകരമാവുക. ഇത് തീർച്ചയായും രാജ്യത്തെ ആഭ്യന്തര ഉപഭോഗത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാവുകയും ചെയ്യും.

നികുതി രംഗത്തെ മറ്റൊരു പ്രധാന പ്രഖ്യാപനം രാജ്യത്തെ മുതിർന്ന പൗരന്മാരുടെ ബാങ്ക് നിക്ഷേപ തുകയ്ക്കുള്ള ടിഡിഎസ് ഇളവാണ്. മുൻപ് 50000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ടിഡിസ് ബാധകമായിരുന്നത് ഇനി മുതൽ 1 ലക്ഷം രൂപ മുതലുള്ള തുകയ്ക്ക് മാത്രമാണ് ബാധകമാവുക. മുതിർന്ന പൗരന്മാർ മുൻപ് നാഷണൽ സേവിങ്സ് സ്കീമിൽ നിന്ന് പിൻവലിക്കുന്ന തുകയ്ക്ക് നികുതി ഒഴിവാക്കിയതും ശ്രദ്ധേയമായ കാര്യമാണ്. 2..4 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാർഷിക വാടക വരുമാനത്തിന് ടിഡിസ് ബാധകമായിരുന്നത് 6 ലക്ഷം രീതിയിലേക്ക് ഉയർത്തിയതും വളരെയധികം പേർക്ക് പ്രയോജനം ചെയ്യുന്ന നടപടിയാണ്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ബാങ്ക് ലോണുകൾക്ക് ടിസിഎസ് ഒഴിവാക്കിയതും ശ്രദ്ധേയമായി.

ആരോഗ്യമേഖലയ്ക്കും ബജറ്റ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. 3 വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ കെയർ സെൻ്ററുകൾ സ്ഥാപിക്കാനുള്ള പ്രഖ്യാപനം ശ്രദ്ധേയമാണ്. കാർഷിക മേഖലയിലും എംഎസ്എംഇ മേഖലയിലും സ്റ്റാർട്ടപ്പ് മേഖലയിലും ലോണുകളും ധനസഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡിന്റെ ലോൺ പരിധി ഉയർത്തിയതും കർഷകർക്ക് ഏറെ ഗുണം ചെയ്യും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങിയ പ്രഖ്യാപനങ്ങളും കാർഷിക മേഖലയെ ശക്തിപ്പെടുത്തും.

ടൂറിസം രംഗത്തും ശ്രദ്ധേയ പ്രഖ്യാപനങ്ങളുണ്ട്. ഹോം സ്റ്റേകളെ മുദ്രാ ലോണിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത് കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഏറെ ഗുണം ചെയ്യും. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്ന ഭാരത് ട്രേഡ് നെറ്റ് പോലുള്ള പോലുള്ള ആശയങ്ങളും പ്രതീക്ഷാവഹമാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ആനുകൂല്യം 5 വർഷത്തേക്ക് ലഭ്യമാക്കുന്ന പ്രഖ്യാപനം രാജ്യത്തെ സംരംഭകത്വത്തിനു പ്രോത്സാഹനമാകുമെന്നതിൽ തർക്കമില്ല.

ചുരുക്കത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന പോസിറ്റീവ് ബജറ്റ് എന്ന് തന്നെ വിശേഷിപ്പിക്കാം

X
Top