Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

രൂപയുടെ മൂല്യത്തില്‍ റെക്കോഡ്‌ ഇടിവ്‌

യുഎസ്‌ വിവിധ രാജ്യങ്ങള്‍ക്ക്‌ തീരൂവ ചുമത്തുമെന്ന ഭീഷണി നിലനില്‍ക്കെ ഇന്നലെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്‌ന്ന നിലയിലെത്തി. അതേ സമയം രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ്‌ ബാങ്ക്‌ ഇടപെടുമെന്നാണ്‌ പ്രതീക്ഷ. ഇന്നലെ ഡോളറിനെതിരെ 86.65 എന്ന നിലവാരത്തിലേക്കാണ്‌ രൂപയുടെ മൂല്യം ഇടിഞ്ഞത്‌.

ഈ മാസം ആദ്യം രേഖപ്പെടുത്തിയ 86.6475 എന്ന റെക്കോഡ്‌ ഇന്നലെ ഭേദിച്ചു. ഡോളര്‍ സൂചിക 108ന്‌ മുകളിലേക്ക്‌ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ മിക്ക ഏഷ്യന്‍ കറന്‍സികളും ഇടിവ്‌ നേരിട്ടു.

കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും തീരുവ ഏര്‍പ്പെടുത്തുമെന്നും ചൈനയ്‌ക്ക്‌ പുതിയ ലെവികള്‍ ചുമത്തുന്നത്‌ പരിഗണിക്കുകയാണെന്നും യുസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ പറഞ്ഞതിനെ തുടര്‍ന്നാണ്‌ ഡോളര്‍ സൂചിക ശക്തിയാര്‍ജിച്ചത്‌.

ട്രംപിന്റെ തീരുവ നയത്തിന്‌ പുറമെ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തുന്ന വെല്ലുവിളിയും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്‌.

ജനുവരിയില്‍ ഇതുവരെ 900 കോടി ഡോളറാണ്‌ ഓഹരികളും ബോണ്ടുകളും വിറ്റ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്‌.

X
Top