സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

തൊഴിലില്ലായ്മ നിരക്കില്‍ നേരിയ കുറവ്

ന്യൂഡൽഹി: ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് (യുആര്‍) കഴിഞ്ഞ മാസത്തെ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന ഒമ്പത് ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 1.3 ശതമാനം കുറഞ്ഞു.

കണ്‍സ്യൂമര്‍ പിരമിഡ്‌സ് ഹൗസ്‌ഹോള്‍ഡ് സര്‍വേ പ്രകാരം ജൂണിലെ 9.2 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ യുആര്‍ 7.9 ശതമാനമായാണ് കുറഞ്ഞത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി ആനുകാലികമായി നടത്തിയ സര്‍വേയില്‍ 1,78,000 സാമ്പിള്‍ കുടുംബങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.

വിതയ്ക്കുന്ന സീസണും തൊഴിലാളികളെ നിയമിക്കുന്നതിലെ പുരോഗതിയുമാണ് നിരക്കിലെ ഇടിവിന് കാരണമായത്.

കൃത്യമായി പറഞ്ഞാല്‍, തൊഴിലില്ലാത്തവരുടെ എണ്ണം ജൂലൈയില്‍ 41.4 ദശലക്ഷത്തില്‍ നിന്ന് 35.4 ദശലക്ഷമായി കുറഞ്ഞു. ജൂണില്‍ നിന്ന് വ്യത്യസ്തമായി, ജൂലൈയില്‍ നഗരങ്ങളില്‍ 8.5 ശതമാനമായി ഉയര്‍ന്ന യുആര്‍, ഗ്രാമപ്രദേശങ്ങളില്‍ 7.5 ശതമാനമായിരുന്നു.

സാധാരണയായി ജൂണിലാണ് വിതയ്ക്കല്‍ ആരംഭിക്കുന്നത്, എന്നാല്‍ കാലതാമസം നേരിട്ട മണ്‍സൂണ്‍ ജൂലൈയില്‍ കാര്‍ഷിക മേഖലയില്‍ നിയമനം വര്‍ധിപ്പിക്കുന്നതിന് കാരണമായി.
പുതിയ തൊഴില്‍ ലിസ്റ്റിംഗുകളും റിക്രൂട്ടര്‍മാരില്‍ നിന്നുള്ള ജോലി സംബന്ധിയായ തിരയലുകളും ട്രാക്ക് ചെയ്യുന്ന നൗക്രി ജോബ്‌സ്പീക്ക് സൂചിക, ജൂലൈയില്‍ 2,582 ല്‍ നിന്ന് 2,877 ആയി ഉയര്‍ന്നു.

പുരുഷ തൊഴിലില്ലായ്മ നിരക്ക് ജൂണില്‍ 7.8 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 7.1 ശതമാനമായി കുറഞ്ഞു. സ്ത്രീകളുടെ കാര്യത്തില്‍ ഇത് 18.6 ശതമാനത്തില്‍ നിന്ന് 13.2 ശതമാനമായി കുറഞ്ഞു. സ്ത്രീകളുടെ ഇടയില്‍ ഈ വലിയ കുറവുണ്ടായിട്ടും, അവരുടെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.

ചില ഫാക്ടറി പ്രവര്‍ത്തനങ്ങളില്‍ സ്ത്രീ പങ്കാളിത്തത്തിന് വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളായിരിക്കാം ഒരു കാരണം. ഇലക്ട്രോപ്ലേറ്റിംഗ്, പെട്രോളിയം ഉല്‍പ്പാദനം, കീടനാശിനികള്‍, ഗ്ലാസ്, റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററികള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ ഫാക്ടറി പ്രക്രിയകളില്‍’ സ്ത്രീകളെ പരിമിതപ്പെടുത്തുന്നുവെന്ന് സാമ്പത്തിക സര്‍വേ 2023-24 പറയുന്നു.

അതേസമയം, സിഎംഐഇയുടെ കണക്കനുസരിച്ച്, ജോലി ചെയ്യാന്‍ തയ്യാറുള്ള (15 വയസ്സിന് മുകളിലുള്ള) ജോലി ചെയ്യുന്നവരുടെ അനുപാതം കാണിക്കുന്ന തൊഴില്‍ പങ്കാളിത്ത നിരക്ക് (എല്‍പിആര്‍), ജൂണില്‍ 41.3 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 41 ശതമാനമായി കുറഞ്ഞു.

സജീവമായി ജോലി അന്വേഷിക്കാത്തവരുടെ എണ്ണത്തില്‍ വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്.
പുരുഷന്മാരുടെ എല്‍പിആര്‍ മുന്‍ മാസത്തെ 68 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 67.7 ശതമാനമായി കുറഞ്ഞു,

അതേസമയം സ്ത്രീകളുടേത് 11.2 ശതമാനമായി തുടര്‍ന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) ഡാറ്റ മെയ് മാസത്തില്‍ ഔപചാരിക മേഖലയിലെ തൊഴില്‍ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. ഒരു മാസം മുമ്പ് 1.6 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് ദശലക്ഷത്തിന്റെ അറ്റ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായി.

2023 മെയ് മാസത്തില്‍ ഇത് 0.9 ദശലക്ഷമായിരുന്നു. മെയ് മാസത്തെ മൊത്തം കൂട്ടിച്ചേര്‍ക്കലുകളില്‍ ഏകദേശം 45 ശതമാനവും 25 വയസോ അതില്‍ താഴെയോ പ്രായമുള്ളവരാണ്.

X
Top