Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഉത്പാദന മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കും

കൊച്ചി: ആഗോള രംഗത്തെ അനിശ്ചിതത്വങ്ങളും ആഭ്യന്തര വിപണിയിലെ ഉപഭോഗ തളർച്ചയും കണക്കിലെടുത്ത് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റില്‍ ഉത്പാദന മേഖലയ്ക്കായി പ്രത്യേക പാക്കേജ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചേക്കും.

ധനമന്ത്രിയുമായി നടത്തിയ പ്രീ ബഡ്‌ജറ്റ് ചർച്ചകളില്‍ വ്യവസായ, വാണിജ്യ മേഖലയിലെ സംഘടനകള്‍ പുതിയ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ആദായ നികുതി ഇളവുകളും ചരക്ക് സേവന നികുതി(ജി.എസ്.ടി) നിരക്കുകളുടെ ഏകീകരണവും തൊഴില്‍ നിയമങ്ങളിലെ മാറ്റങ്ങളും ഉള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് വ്യവസായ സമൂഹം മുന്നോട്ടുവക്കുന്നത്.

വലിയ വ്യവസായങ്ങള്‍ക്കുള്ള ഉത്പാദന ബന്ധിത ആനുകൂല്യ(പി.എല്‍.ഐ) പദ്ധതിയ്ക്ക് സമാനമായ സ്കീം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായും പ്രഖ്യാപിച്ചേക്കും.

ഡിജിറ്റല്‍ രംഗത്തെ പശ്ചാത്തല വികസനത്തിന് കൂടുതല്‍ നിക്ഷേപം, നൈപുണ്യശേഷി വികസനം, കാർഷിക മേഖലയുടെ നവീകരണം എന്നിവയിലൂടെ ഗ്രാമീണ മേഖലയില്‍ ഉപഭോഗ ഉണർവ് സൃഷ്‌ടിക്കാനാകുമെന്ന് വ്യവസായ സംഘടനകള്‍ പറയുന്നു.

ആഗോള മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങളും കയറ്റുമതിയിലെ തളർച്ചയും കേന്ദ്ര സർക്കാർ മൂലധന ചെലവ് വെട്ടിക്കുറക്കുന്നതും രാജ്യത്തെ ഉത്പാദന മേഖലയുടെ നടുവൊടിക്കുകയാണെന്ന് അവർ പറയുന്നു.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രവർത്തന ഫണ്ട് താങ്ങാവുന്ന പലിശയില്‍ അതിവേഗം ലഭ്യമാക്കുന്നതിനായി കൊവിഡ് കാലത്ത് പ്രഖ്യാപിച്ചതിന് സമാനമായ ക്രെഡിറ്റ് ഗാരന്റി ട്രസ്‌റ്റ് വേണമെന്നും അവർ ആവശ്യപ്പെടുന്നു.

എം.എസ്.എം.ഇ സർവകലാശാല വന്നേക്കും
സംരംഭക പരിശീലനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ പൂർണമായും ശ്രദ്ധ നല്‍കുന്ന എം.എസ്.എം.ഇ സർവകലാശാല ആരംഭിക്കണമെന്ന് പ്രമുഖ വ്യവസായ സംഘടനയായ അസോച്ചം ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതു ടെസ്‌റ്റിംഗ് സൗകര്യങ്ങളും ഗവേഷണ, വികസന കേന്ദ്രങ്ങളും അടങ്ങിയ എം.എസ്.എം.ഇ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

X
Top