Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇന്‍ഫോപാര്‍ക്കിന് ക്രിസില്‍ എ സ്റ്റേബിൾ റേറ്റിംഗ്

കൊച്ചി: ക്രിസില്‍ റേറ്റിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്‍ഫോപാര്‍ക്ക്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ക്രിസില്‍ (ക്രഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) നല്‍കുന്ന റേറ്റിങ്ങിലാണ് എ മൈനസില്‍ നിന്ന് ഇന്‍ഫോപാര്‍ക്ക് എ സ്‌റ്റേബിള്‍ അംഗീകാരത്തിലേക്ക് ഉയര്‍ന്നത്.

സാമ്പത്തിക നിലയില്‍ കൃത്യമായ പുരോഗതി കാത്തുസൂക്ഷിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ പ്രൊജക്ടുകളിലേക്ക് കൃത്യമായി പണം ചെലവിടുകയും ഭാവിയെ മുന്‍നിര്‍ത്തി പ്രൊജക്ടുകള്‍ നടപ്പാക്കുകയും ചെയ്യുന്നത് പരിഗണിച്ചാണ് അംഗീകാരം.

അമേരിക്കന്‍ സാമ്പത്തിക വിവര കമ്പനിയായ എസ് ആന്‍ഡ് പി ഗ്ലോബലിന്റെ ഉപസ്ഥാപനമായി 1987ല്‍ സ്ഥാപിതമായ ക്രിസില്‍ റിസ്‌ക് ആന്‍ഡ് പോളിസി അഡൈ്വസറി സര്‍വീസുകള്‍ക്ക് പുറമേ റേറ്റിങ്ങുകളും റിസേര്‍ച്ചുകളും നല്‍കുന്നുണ്ട്.

മികച്ച നിലയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒരു സ്ഥാപനം എന്ന നിലയില്‍ ഇന്‍ഫോപാര്‍ക്കിന് ഇത്തരത്തില്‍ ഒരു വിശ്വസനീയമായ ഏജന്‍സിയില്‍ നിന്ന് റേറ്റിങ്ങ് ലഭിക്കുന്നത് അംഗീകാരമാണ്. ഇന്‍ഫോപാര്‍ക്കിന്റെ സാമ്പത്തിക ഭദ്രതയെ അടിവരയിടുന്നത്കൂടിയാണ് ക്രിസിലിന്റെ ഈ റേറ്റിങ്ങ്.

ധനകാര്യ രംഗത്തെ ഇന്‍ഫോപാര്‍ക്കിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ഇന്‍ഫോപാര്‍ക്കിന്റെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ സുതാര്യമായാണ് നടത്തുന്നത്.

പുരോഗമനപരമായ പദ്ധതിപ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനമെന്നും സാമ്പത്തിക ക്രയവിക്രയത്തിന് ലഭിച്ച ഈ അംഗീകാരം അഭിമാനാര്‍ഹമാണെന്നും മുന്നോട്ടുള്ള യാത്രയില്‍ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top