ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

ശക്തമായ ഡോളര്‍ വളര്‍ന്നുവരുന്ന വിപണികളില്‍ നാശം വിതയ്ക്കുന്നു

ന്യൂഡല്‍ഹി:ഘാനയിലെ ശരാശരി കുടുംബം ഡീസല്‍, മൈദ, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയ്ക്കായി മൂന്നില്‍ രണ്ട് കൂടുതല്‍ പണം ചെലവഴിക്കുന്നു. ഉയര്‍ന്ന ഗോതമ്പ് വില കാരണം ഈജിപ്തില്‍ ബ്രെഡ് സബ്‌സിഡി തികയുന്നില്ല. രാഷ്ട്രീയ പ്രതിസന്ധി നിയന്ത്രിക്കാന്‍ പാടുപെടുന്ന ശ്രീലങ്കയിലാകട്ടെ ഇന്ധനം, ഭക്ഷണം, മെഡിക്കല്‍ സ്റ്റോക്കുകള്‍ എന്നിവയുടെ ദൗര്‍ലഭ്യം നേരിടുകയാണ്.

അതെ, ഡോളറിന്റെ ശക്തി ലോകത്തിന്റെ ദൗര്‍ബല്യമായി മാറിയിരിക്കുന്നു. ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഇറക്കുമതിയെ ആശ്രയിക്കുകയും ഡോളറില്‍ കടം വാങ്ങുകയും ചെയ്യുന്ന താഴ്ന്ന വരുമാന രാജ്യങ്ങളാണ് കടുത്ത പ്രതിസന്ധിയിലകപ്പെട്ടത്.

എണ്ണയ്ക്ക് വിലകൂടിയതും പ്രദേശിക കറന്‍സികള്‍ ഇടിവ് നേരിട്ടതും പ്രശ്‌നങ്ങള്‍ വഷളാക്കുകയായിരുന്നു. എണ്ണയോടൊപ്പം അസംസകൃത, അവശ്യ വസ്തുക്കളുടെ വില ഇരട്ടിയിലധികമാക്കി. സാധനങ്ങള്‍ വാങ്ങിക്കാന്‍ ഡോളര്‍ വിറ്റഴിക്കേണ്ടിവന്നതോടെ പ്രാദേശിക കറന്‍സികള്‍ ഇടിവ് നേരിടുകയും വിദേശ നാണ്യ ശേഖരം വറ്റുകയും ചെയ്തു.

ഡോളറില്‍ പലിശ നല്‍കേണ്ടത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഭക്ഷ്യസാധനങ്ങള്‍ക്കൊപ്പം രാഷ്ട്രങ്ങള്‍ പണപ്പെരുപ്പം കൂടി ഇറക്കുമതി ചെയ്യുകയായിരുന്നു.തിരിച്ചടവ് പ്രതിസന്ധി രൂപപ്പെട്ടു.

സോവറിന്‍ കടപ്രതിസന്ധി, തിരിച്ചുകയറ്റം അസാധ്യമാക്കും വിധം ലോകത്തെ പടുകുഴിയില്‍ ചാടിക്കുകയാണ്, വിദഗ്ധര്‍ വിലയിരുത്തുന്നു. മഹാമാരിയില്‍ നിന്നുള്ള മോചനം പൂര്‍ണ്ണമാകാത്ത സ്ഥിതിയ്ക്ക് വീണ്ടെടുപ്പ് കഠിനമായിരിക്കും, അവര്‍ മുന്നറിയിപ്പ് നല്‍കി.

ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനവും യു.എസ് സമ്പദ് വ്യവസ്ഥയുടെ അപ്രമാദിത്വവുമാണ് ഡോളറിനെ രണ്ട് പതിറ്റാണ്ടിലെ ഉയര്‍ന്ന നിലയിലെത്തിച്ചത്. ഇതോടെ നിക്ഷേപകര്‍ ഡോളര്‍ വാങ്ങിക്കൂട്ടി. ഒരു ആഗോള വ്യാപാര കറന്‍സി കൂടിയാണ് ഡോളര്‍.

X
Top